Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 11:06 AM IST Updated On
date_range 27 April 2018 11:06 AM ISTഇൻറർനെറ്റ് ഉണ്ടെങ്കിലേ അരിയുള്ളൂ; ജില്ലയിലെ റേഷൻ വിതരണം താളംതെറ്റുന്നു
text_fieldsbookmark_border
ആലപ്പുഴ: ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ ജില്ലയിലെ റേഷൻ വിതരണത്തെ താളംതെറ്റിക്കുന്നു. പ്രധാനമായും ഇൻറർനെറ്റ്, സെർവർ തകരാറുകളാണ് അനുഭവപ്പെടുന്നത്. വൈദ്യുതി തകരാറും ബാറ്ററി ബാക്ക് അപ്പ് ഇല്ലാത്തതും യന്ത്രത്തിൽ വിരൽ പതിപ്പിക്കുമ്പോൾ സ്വീകരിക്കാത്തതുമെല്ലാം വലിയ പ്രതിസന്ധിയാണ് കട ഉടമകൾക്കും ഉപഭോക്താവിനും സൃഷ്ടിക്കുന്നത്. ജില്ലയിലെ 1275 പൊതുവിതരണ കേന്ദ്രങ്ങളിൽ റേഷൻ വിതരണം യഥാവിധം നടക്കുന്നില്ല. പ്രശ്നം രൂക്ഷമായതോടെ ശക്തമായ പ്രതിഷേധമാണ് റേഷൻ വ്യാപാരികൾ ഉയർത്തുന്നത്. നെറ്റ്വര്‍ക്കില്‍ തകരാറുണ്ടായാല്‍ ഇ-പോസ് യന്ത്രം പ്രവര്‍ത്തിക്കില്ല. സ്വാഭാവികമായും റേഷന്‍ വിതരണവും മുടങ്ങും. റേഷൻ കടയിൽ എത്തുന്നവർ പലരും സാധനം വാങ്ങാൻ കഴിയാതെ മടങ്ങുകയാണ്. മൂന്നാഴ്ചയായി തുടരുന്ന പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം ആയിട്ടില്ല. ഭൂരിഭാഗം കടകളിലും നാമമാത്രമായാണ് അരി വിതരണമെന്ന് ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഈ മാസം റേഷൻ തീരാൻ വിരലിലെണ്ണാവുന്ന ദിവസമേ ബാക്കിയുള്ളൂ. കാർഡ് ഉടമകൾ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഇൗ മാസത്തെ വിതരണം മേയ് 12 വരെ നീട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച തീരുമാനം സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് പഴയ രീതി മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോൾ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണിതെന്ന് ജില്ല സപ്ലൈ ഓഫിസർ ഹരി 'മാധ്യമ'ത്തോട് പറഞ്ഞു. ഓരോന്നായി പരിഹരിച്ചുവരുകയാണ്. ബി.എസ്.എൻ.എൽ സിം കാർഡുകളാണ് കൂടുതലും യന്ത്രങ്ങളിൽ ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എൽ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ സിം കാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സിഗ്നൽ തീരെ കിട്ടാത്ത സ്ഥലങ്ങളിൽ ആൻറിന ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ അവഗണനക്കെതിരെ കോൺഗ്രസ് ധർണ ആലപ്പുഴ: തീരദേശ ജനതയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരുടെ അവസ്ഥ പരിശോധിക്കാൻ നിയമസഭ ഉപസമിതിയെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടൽഭിത്തി ഇല്ലാത്തതുമൂലം കടലേറ്റം ഉണ്ടാകുന്ന സ്ഥലങ്ങളിൽ മൺസൂൺ ആരംഭിക്കുന്നതിനുമുമ്പ് കടൽഭിത്തി നിർമിക്കണം. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, അബ്ദുൽ ഗഫൂർ, ഡി. സുഗതൻ, എസ്. ശരത്, തോമസ് ജോസഫ്, ഐസക് മാടവന, എസ് .സുബാഹു, പി. സാബു, എ.കെ. ബേബി, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, റീഗോ രാജു, കെ.ആർ. രാജേന്ദ്രപ്രസാദ്, ജോൺ തോമസ്, ടി.വി. രാജൻ, മനോജ്കുമാർ, ജയിംസ് ചിങ്കുതറ, എ.ആർ. കണ്ണൻ, സജിമോൾ ഫ്രാൻസിസ്, ഇല്ലിക്കൽ കുഞ്ഞുമോൻ, സിറിയക് ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story