Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:36 AM GMT Updated On
date_range 27 April 2018 5:36 AM GMTജില്ലയിൽ സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: സ്ത്രീകൾക്ക് പ്രാധാന്യം നൽകി ജില്ലയിൽ 23 ജെൻഡർ ഫ്രണ്ട്ലി ടോയ്ലറ്റുകൾ നിർമിക്കുന്നു. കായംകുളം നിയോജക മണ്ഡലത്തിലാണ് പകുതിയിലേറെയും. ആശുപത്രികൾ, കോളജുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി സ്ത്രീകൾ കൂടുതൽ വരുന്ന സ്ഥലങ്ങളിലാണ് ടോയ്ലറ്റുകൾ സ്ഥാപിക്കുക. വിശ്രമമുറിയും ഹാളും വാഷ് ഏരിയയും അടക്കം 290 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് ടോയ്ലറ്റ്. രണ്ട് ശൗചാലയങ്ങളാണ് ഒരു ബ്ലോക്കിലുള്ളത്. ശീതീകരിച്ചതും മുഴുവൻ ഫർണിഷ് ചെയ്തതുമായ വിശ്രമമുറിയിൽ കുടിവെള്ളത്തിന് ഫിൽട്ടർ സൗകര്യവും ഉണ്ടാകും. സാനിറ്ററി പാഡുകൾ സംസ്കരിക്കാൻ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും. മാലിന്യമുക്ത അന്തരീക്ഷം ഉറപ്പുനൽകുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്. മൂന്ന് മുതൽ ആറുമാസം വരെ കാലയളവിൽ പൂർത്തിയാകുന്ന സ്ത്രീസൗഹൃദ ശൗചാലയങ്ങൾക്കായി 3.56 കോടി രൂപയാണ് അനുവദിച്ചത്. മാവേലിക്കര നിയോജക മണ്ഡലത്തിൽ കുറത്തികാട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ, റെസ്റ്റ് ഹൗസ്, ജില്ല ആശുപത്രി, നൂറനാട് ലെപ്രസി സാനറ്റോറിയം, ചുനക്കര ഗ്രാമപഞ്ചായത്ത്, ചുനക്കര കമ്യൂണിറ്റി ഹെൽത്ത് സെൻറർ, സിവിൽ സ്റ്റേഷൻ, ഐ.എച്ച്.ആർ.ഡി എന്നിവിടങ്ങളിലും കായംകുളത്ത് ദേവികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രം, ചെട്ടികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രം, കായംകുളം പൊലീസ് സ്റ്റേഷൻ, ബ്ലോക്ക് റിസോഴ്സ് സെൻറർ, കൃഷ്ണപുരം പ്രാഥമികാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി പി.കെ.കെ.എം, പത്തിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം, കൃഷ്ണപുരം ടെക്നിക്കൽ ഹയർ സെക്കൻഡറി, ഭരണിക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രം, കണ്ടല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം, ഗേൾസ് ഹൈസ്കൂൾ, പത്തിയൂർ പഞ്ചായത്ത് എച്ച്.എസ്, വനിത പോളിടെക്നിക് കോളജ്, ഹരിപ്പാട് മണ്ഡലത്തിൽ റെസ്റ്റ് ഹൗസ്, ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ശൗചാലയങ്ങൾ നിർമിക്കുന്നത്. കുഞ്ചൻ ദിനാഘോഷം: പെയിൻറിങ് മത്സരം നാലിന് ആലപ്പുഴ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന കുഞ്ചൻ ദിനാഘോഷത്തിെൻറ ഭാഗമായി മേയ് നാലിന് രാവിലെ 10ന് കുട്ടികൾക്കായി പെയിൻറിങ് മത്സരം നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. രജിസ്േട്രഷൻ രാവിലെ ഒമ്പതിന്. ഫോൺ: 98462 70186. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം ആലപ്പുഴ: അസംഘടിത തൊഴിലാളി (കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി) റിട്ടയേർഡ് വർക്കേഴ്സ് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2018-19 വർഷത്തെ പെൻഷൻ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് (ആധാറിെൻറ പകർപ്പും ടെലിഫോൺ നമ്പറും സഹിതം) ഇൗമാസം 30നകം ജില്ല ലേബർ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു. ഹാജരാക്കിയവർ വീണ്ടും നൽകേണ്ടതില്ല.
Next Story