Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 10:50 AM IST Updated On
date_range 27 April 2018 10:50 AM ISTപല്ലാരിമംഗലം കൊലപാതകം: ബിജുവിനും ശശികലക്കും യാത്രമൊഴി
text_fieldsbookmark_border
മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലത്ത് കൊല്ലപ്പെട്ട ദേവുഭവനത്തിൽ ബിജുവിനും (43) ഭാര്യ ശശികലക്കും നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രമൊഴി. വ്യാഴാഴ്ച രാവിലെ 10.30ഒാടെയാണ് ഇരുവരുടെയും മൃതദേഹം വസതിയിൽ എത്തിച്ചത്. സി.പി.എം ജില്ല സെക്രട്ടറിയും ചെങ്ങന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ സജി ചെറിയാൻ, മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ. രാജേഷ് എം.എൽ.എ, മുരളി തഴക്കര, മാവേലിക്കര നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, എം. സത്യപാലൻ, എം. മുരളി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് അനസ് അലി, തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ഷൈല ലക്ഷ്മണൻ, ജി. അജയകുമാർ, യു. വിശ്വംഭരൻ, പി. അജിത്ത്, കെ.ടി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ചെല്ലപ്പൻ രാജപുരം, മജീഷ്യൻ സാമ്രാജ്, മാവേലിക്കര സി.ഐ പി. ശ്രീകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഉച്ചക്ക് 12ഒാടെ മകൻ ദേവൻ ഇരുവരുടെയും ചിതക്ക് തീ കൊളുത്തി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് ബിജുവിനെയും ശശികലയെയും അയൽവാസിയായ തിരുവമ്പാടി വീട്ടിൽ സുധീഷ് (39) തലക്കടിച്ച് കൊലപ്പെടുത്തിയത്. സുധീഷിനെ കഴിഞ്ഞദിവസം ആലപ്പുഴ സെഷൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞു. മക്കൾക്ക് കരുണയുടെ കൈത്താങ്ങ് മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലത്ത് കൊല്ലപ്പെട്ട ബിജുവിെൻറയും ശശികലയുടെയും മക്കളായ ദേവികക്കും ദേവനും ഇനി ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കൈത്താങ്ങ്. ഇവരുടെ തുടർപഠന ചെലവുകൾ മുഴുവൻ കരുണ ഏറ്റെടുത്തെന്ന് ചെയർമാൻ സജി ചെറിയാൻ പറഞ്ഞു. സംസ്കാര ചടങ്ങിനെത്തിയ അദ്ദേഹം ബന്ധുക്കളോട് ചർച്ച ചെയ്തശേഷമാണ് സഹായം പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കി മികച്ച വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ധനസഹായം എത്തിക്കും മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലത്ത് കൊല്ലപ്പെട്ട ബിജുവിെൻറയും ശശികലയുടെയും മക്കൾക്ക് സർക്കാർ ധനസഹായം അടിയന്തരമായി എത്തിക്കാൻ ഇടപെടുമെന്ന് മന്ത്രി ജി. സുധാകരനും ആർ. രാജേഷ് എം.എൽ.എയും അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് വിവരം ലഭ്യമാക്കിയെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story