Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:05 AM GMT Updated On
date_range 27 April 2018 5:05 AM GMTന്യൂനപക്ഷ കമീഷൻ സിറ്റിങ്: 21 പരാതികൾ പരിഗണിച്ചു
text_fieldsbookmark_border
ആലുവ: പാലസിൽ നടന്ന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ 21 പരാതികൾ പരിഗണിച്ചു. ഇതിൽ ആറെണ്ണം വിചാരണ കഴിഞ്ഞ് വിധി പറയാനായി ചെയർമാൻ പി.കെ. ഹനീഫ മാറ്റി. കാർ പണയത്തിനെടുത്തയാളിൽനിന്ന് നിയമവിരുദ്ധമായി പൊലീസ് പിടിച്ചെടുത്ത് വാഹന ഉടമക്ക് നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പിയോട് നിർദേശിച്ചു. ഞാറക്കൽ എസ്.ഐക്കെതിരെയാണ് പരാതി. ഈ ഇടപാടിൽ തനിക്കുണ്ടായ സാമ്പത്തിക നഷ്‌ടത്തിന് പരിഹാരമുണ്ടാക്കണമെന്ന അബ്‌ദുൽ കരീമിെൻറ പരാതി എസ്.ഐ സ്വീകരിക്കാതിരുന്നതിനെക്കുറിച്ചും അന്വേഷിക്കണം. ന്യൂനപക്ഷ പരിശീലന കേന്ദ്രം മട്ടാഞ്ചേരിയിൽ ആരംഭിക്കണമെന്ന സൺറൈസ് കൊച്ചിയുടെ നിവേദനം പരിശോധിച്ച് നടപടിയെടുക്കാൻ മാറ്റി. റിഫൈനറിയിലെ ഐ.ഒ.സിയിലേക്ക് വരുന്ന ലോറികൾ വീടിനോടുചേർന്ന് പാർക്ക് ചെയ്യുന്നതുമൂലം ശബ്‌ദ മലിനീകരണവും പുകശല്യവും ഉണ്ടാകുന്നതായി ആരോപിച്ച് പരിസരവാസി വർഗീസ് പരാതി നൽകി. പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് ഐ.ഒ.സിയുടെ അഭിഭാഷകൻ അറിയിച്ചു. വാട്ടർ അതോറിറ്റി മുൻ അസി. എൻജിനീയർ അബ്‌ദുൽ അസീസിെൻറ മൂന്ന് ശമ്പള വർധന തടഞ്ഞെന്ന പരാതിയിൽ കുടിശ്ശിക നൽകാൻ നടപടിയെടുത്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു. നടപടി വേഗത്തിലാക്കാൻ കമീഷൻ നിർദേശിച്ചു. പാലാരിവട്ടം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഏലൂരിെല സെമിത്തേരിയിൽ സംസ്കാരത്തിന് സെല്ലുലാർ സംവിധാനം ഒരുക്കാനുള്ള പ്ലാനിലെ തകരാറുകൾ തിരുത്തി നൽകിയാൽ അനുമതി നൽകാമെന്ന് ഏലൂർ നഗരസഭ അധികൃതർ അറിയിച്ചു. ഡി.എം.ഒ ഓഫിസിൽ എംപ്ലോയ്മെൻറ് വഴി അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തിയപ്പോൾ അർഹതയുണ്ടായിട്ടും തന്നെ മനഃപൂർവം ഒഴിവാക്കിയതായി കാഞ്ഞിരമറ്റം കാലായിപ്പറമ്പിൽ സീനത്ത് പരാതിപ്പെട്ടു. ഇതിൽ ആരോഗ്യവകുപ്പിെൻറ റിപ്പോർട്ടും സീനത്ത് ഹാജരാക്കിയ രേഖകളും പരിശോധിച്ച് നടപടിയെടുക്കും. വർഷങ്ങളായി കരം കൊടുത്തുവരുന്ന, ആധാരത്തിലുള്ള ഭൂമി റീസർവേയിൽ പുറമ്പോക്കാണെന്ന അധികൃതരുടെ തീരുമാനത്തിനെതിരെയുള്ള വെളിയത്തുനാട് സ്വദേശി കെ.എസ്. ഷംസുദ്ദീെൻറ പരാതിയിൽ, റീ സർവേ രേഖകൾ ഇല്ലാത്തതിനാൽ ആധാരപ്രകാരം നേരേത്ത കൈയിലുണ്ടായിരുന്ന ഭൂമി ഇയാളുടെ വസ്തുവിനോട് ചേർക്കണമെന്നും ഉത്തരവിട്ടു.
Next Story