Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightalappuzha supply 9

alappuzha supply 9

text_fields
bookmark_border
'ആലപ്പുഴയുടെ ആരോഗ്യത്തിന്' 'കിഴക്കി​െൻറ വെനീസ്' ആലപ്പുഴയെ ഇൗ ഒാമനപ്പേരിട്ട് വിളിക്കുേമ്പാൾ ഏതൊരാൾക്കും മനസ്സിൽ തെളിയുക അതി മനോഹരമായ ഒരു ചിത്രമായിരിക്കും. തണൽമരങ്ങൾ നിറഞ്ഞ പാതയോരങ്ങളോട് ചേർന്ന മനോഹരമായ കനാലുകളും അവയിൽ ചെറുയാനങ്ങളും മനസ്സ് നിറയുന്ന നയനാനന്ദകരമായ ഇൗ കാഴ്ചക്ക് അപ്പുറം ആലപ്പുഴയെ സത്യസന്ധമായി വിലയിരുത്തുേമ്പാൾ ഒരു കാര്യം തറപ്പിച്ച് പറയാം ആലപ്പുഴയുടെ വികസനം വേണ്ടത്ര വേഗത്തിലല്ല. ഒരുകാലത്ത് വികസനത്തി​െൻറ പാതയിൽ ലോകത്തിന് തന്നെ മാതൃകയായി നിലകൊണ്ട ആലപ്പുഴ കാലത്തി​െൻറ ഗതിമാറ്റത്തിൽ പാടെ കൂപ്പ് കുത്തി. തിരിച്ചുവരവി​െൻറ പാതയിലാണ് ഇൗ ജില്ല. കാര്യമായ വികസന പദ്ധതികളൊന്നും ഇൗ മണ്ണിൽ നടക്കുന്നില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ വഴി കനാൽ നവീകരണ പദ്ധതികൾ മുറപോലെ അരങ്ങേറുന്നുണ്ട്. കായലിലെയും കനാലുകളിലെയും തോടുകളിലേയും ആഫ്രിക്കൻ പായലടക്കമുള്ളവയും മറ്റു മാലിന്യങ്ങളും സമ്പൂർണമായി നീക്കാൻ നാളിതു വരെ നടത്തിയ പദ്ധതികൾക്ക് സാധിച്ചിട്ടില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. കണ്ണടച്ചിട്ട് ഇരുട്ടാക്കുന്ന സമീപനമാണ് പലപ്പോഴും പ്രശ്ന പരിഹാരത്തിന് വിഘാതം. വികസന കാര്യത്തിൽ ആലപ്പുഴ ബഹുദൂരം പിന്നിലാണെങ്കിലും പകർച്ചവ്യാധിയുടെ കാര്യത്തിൽ മുന്നിലാണ് എന്ന് പറയുന്നത് അപമാനകരമാണ്. ഈ ദുഷ്പ്പേര് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സജീവമായ ഇടപെടലുകൾ നടത്തി വരുന്നത് വിസ്മരിക്കാനാവില്ല എല്ലാ ഉത്തരവാദിത്തവും സർക്കാറി​െൻറ ചുമലിൽ കെട്ടിവെച്ച് മാറി നിൽക്കാൻ കഴിയുകയില്ല. കാരണം ഇൗ അവസ്ഥയിലേക്ക് ആലപ്പുഴയെ തള്ളി വിടുന്നതിൽ ചെറുതും വലുതുമായ പങ്ക് എല്ലാവരും വഹിച്ചിട്ടുണ്ട്. രാജാകേശവ ദാസൻ വിഭാവന ചെയ്ത ആധുനിക ആലപ്പുഴയെ സുന്ദരവും മാലിന്യമുക്തവുമായി നിലനിർത്താൻ പിന്നീട് വന്ന ഭരണകർത്താക്കൾക്ക് കഴിഞ്ഞില്ല. ജനായത്ത ഭരണത്തിൽ അതിൽ ഭാഗഭാക്കുകളാകുന്ന സമ്മതിദായകർ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കേണ്ടതായിരുന്നു. നിശ്ചയദാർഢ്യത്തോടെ പദ്ധതികൾ ആവിഷ്കരിക്കുകയും സമയ ബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്താൽ ഇൗ പ്രശ്നത്തിന് കൃത്യവും ശാശ്വതവുമായ പരിഹാരം സാധ്യമാണ്. ഒരു കാലത്ത് ചേർത്തലയിലും മറ്റുമായി പടർന്നുപിടിച്ച മന്ത് ആലപ്പുഴക്ക് ചീത്തപ്പേര് സമ്മാനിച്ചിരുന്നു അതുപോലെ തന്നെ നൂറനാെട്ട ലപ്രസി സാനേറ്റാറിയവും സമൂഹമധ്യത്തിൽ മോശമായ ഒരു ചിത്രമാണ് നൽകിയത്. ആരോഗ്യമേഖലയിലെ കൃത്യമായ ഇടപെടൽ വഴി മന്ത് നല്ലൊരു അളവോളം തടുത്ത് നിർത്താനായി. പഴയ കാലെത്ത പോലെ രോഗത്തി​െൻറ വ്യാപനമില്ല എന്ന സ്ഥിതി വന്നു അങ്ങനെ ആശ്വാസത്തി​െൻറ വഴിയിൽ അധികൃതരും പൊതുജനവും മുന്നോട്ടു പോകവെയാണ് ഉച്ചൈറിയ ബ്രാക്രോഫ്റ്റി എന്ന അപൂർവ ഇനം മന്ത് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം എലിപ്പനിയുടെ കാര്യത്തിൽ സംസ്ഥാനത്തി​െൻറ ആരോഗ്യ ഭൂപടത്തിൽ ആലപ്പുഴ ജില്ലക്ക് രണ്ടാംസ്ഥാനം ആയിരുന്നുവെന്ന വസ്തുത ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ചികുൻ ഗുനിയയും ഡെങ്കിയും ജാപ്പനീസ് എൻസഫലൈറ്റിസുമൊക്കൊ ആലപ്പുഴയിൽനിന്ന് അടുത്ത കാലത്തൊന്നും നിർമാർജനം ചെയ്യാനാവുമോ എന്ന കാര്യം സംശയമാണ്. ആലപ്പുഴയുടെ ആരോഗ്യം ഏത് വിധേനയും സംരക്ഷിച്ച് നിർത്തണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല പ്രത്യേകിച്ചും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാനപ്പെട്ട ജില്ല എന്ന നിലയിൽ സർക്കാറിന് അതിൽനിന്ന് ഒഴിഞ്ഞ് മാറാനാകില്ല. സർക്കാർ ആശുപത്രികളെ മാത്രം ബന്ധപ്പെട്ടായിരുന്നു ജില്ല ആദ്യ കാലത്ത് നിലനിന്നത്. എറണാകുളത്തെ ജനറൽ ആശുപത്രിയിൽ ചേർത്തലയിൽ നിന്നുള്ള രോഗികൾ ഇന്നും എത്തുന്നുണ്ട്. ചെങ്ങന്നൂർ, മാവേലിക്കര പ്രദേശങ്ങളിലുള്ളവർ കോട്ടയം ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളെയാണ് മുഖ്യമായും ആശ്രയിക്കുന്നത് അടുത്തകാലത്താണ് സ്വകാര്യമേഖലയിൽ ആലപ്പുഴയിലും പ്രാന്ത പ്രദേശങ്ങളിലും ആതുരാലയങ്ങൾ പ്രവർത്തനം തുടങ്ങിയത്. ഇത് നല്ലൊരളവോളം പൊതുജനത്തിന് ആശ്വാസം നൽകുന്നുണ്ട് അേതാടൊപ്പം സർക്കാർ സംവിധാനങ്ങളും ശക്തിയാർജിച്ചാൽ ജനങ്ങൾക്ക് ഒരുപരിധിവരെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും ആലപ്പുഴയുടെ ആരോഗ്യം എന്ന വിഷയം അതീവ ഗൗരവ പ്രാധാന്യമുള്ള ഒന്നാണെന്ന വസ്തുത മുൻനിർത്തിയാണ് 'മാധ്യമം' ആ ശീർഷകത്തിൽ ഒരു സമ്പൂർണ ഹെല്‍ത്ത് ഡയറക്ടറി പുറത്തിറക്കുന്നത് 'ആലപ്പുഴയുടെ ആരോഗ്യ'ത്തി​െൻറ പ്രകാശനം 28ന് അരൂരിൽ നടക്കുേമ്പാൾ വിശാലമായ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഹെല്‍ത്ത് വാക്, മെഡിക്കല്‍ ക്യാമ്പ്, സെമിനാർ തുടങ്ങിയ പരിപാടികളോടെ ചന്തിരൂർ ലൈഫ് കെയര്‍ പോളി ക്ലിനിക്കിൽ നടക്കുന്ന പരിപാടിയിൽ രാവിലെ ഒമ്പതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഡയറക്ടറി പ്രകാശനം ചെയ്യും. എ.എം. ആരിഫ് എം.എല്‍.എ ഏറ്റുവാങ്ങും. 'മാധ്യമം' ജനറല്‍ മാനേജര്‍ കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിക്കും. ചന്തിരൂര്‍ പഴയപാലത്തിന് സമീപത്തുനിന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ഹെൽത്ത് വാക് അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്യും. 2018-19ലെ അര്‍റഹ്മയുടെ ആരോഗ്യ പദ്ധതികളുടെ പ്രഖ്യാപനം വൈസ്പ്രസിഡൻറ് അഹമ്മദുല്‍ കബീർ നിർവഹിക്കും. സപ്ലിമ​െൻറ് പ്രകാശനം അർറഹ്മ ട്രഷറർ പി.എ. അബ്ദു നിർവഹിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ മെഡിക്കല്‍ ക്യാമ്പും സെമിനാറും. ഡോ. പി. വൽസല 'സ്ത്രീ ആരോഗ്യം' വിഷയം അവതരിപ്പിക്കും. കേള്‍വി - സംസാര വൈകല്യ പരിശോധന ക്യാമ്പിന് ഓഡിയോളജിസ്റ്റ് മുഹമ്മദ് യാസര്‍ നേതൃത്വം നൽകും. വി.ആർ. രാജമോഹൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story