Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു ബോൾഗാട്ടി പദ്ധതി...

ലുലു ബോൾഗാട്ടി പദ്ധതി ഉദ്​ഘാടനം 28ന്​

text_fields
bookmark_border
ഗ്രാൻഡ് ഹയാത്ത് ഹോട്ടലും രാജ്യെത്ത ഏറ്റവും വലിയ കൺവെൻഷൻ സ​െൻററും കൊച്ചി: കേരളത്തി​െൻറ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവേകുന്ന രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സ​െൻററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനത്തിനൊരുങ്ങി. 1800 കോടി രൂപ മുതൽമുടക്കുള്ള ലുലു ഗ്രൂപ്പി​െൻറ ബൃഹദ് പദ്ധതി ശനിയാഴ്ച രാവിലെ 11ന് ബോൾഗാട്ടി ദ്വീപിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര നിലവാരത്തിലുള്ള കൺവെൻഷൻ സ​െൻററിലൂടെ കൊച്ചി മൈസ് (മീറ്റിങ്സ്, ഇൻസ​െൻറീവ്സ്, കൺവെൻഷൻസ്, എക്സിബിഷൻസ്) ടൂറിസം രംഗത്ത് ഇന്ത്യയുടെ ഹബ്ബായി മാറുമെന്ന് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഹോട്ടലും കൺവെൻഷൻ സ​െൻററും ഉൾപ്പെടുന്ന വിപുലമായ സൗകര്യങ്ങൾ രാജ്യാന്തര സമ്മേളനങ്ങൾക്ക് ഇനി കൊച്ചിയിൽ വേദിയൊരുക്കും. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കൺവെൻഷൻ സ​െൻറർ രാജ്യത്തുതന്നെ ഏറ്റവും വലുതാണ്. ഹോട്ടലിലും കൺവെൻഷൻ സ​െൻററിലുമുള്ള വിവിധ ഹാളുകളിലായി പതിനായിരത്തിലധികം പേരെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് രൂപകൽപന. വിശാലമായ പാർക്കിങ് ഏരിയയിൽ 1500 കാർ പാർക്ക് ചെയ്യാം. മൂന്ന് ഹെലിപാഡും ബസുകൾക്ക് പ്രത്യേക പാർക്കിങ് സൗകര്യവുമുണ്ട്. അയ്യായിരത്തിലധികംപേരെ ഉൾക്കൊള്ളുന്നതാണ് കൺവെൻഷൻ സ​െൻററിലെ ഏറ്റവും വലിയ ഹാളായ 'ലിവ'. 'വേമ്പനാട്' എന്ന പേരിലുള്ള രണ്ടാമത്തെ പ്രധാന ഹാളിൽ 2200ലധികം പേർക്കുള്ള സൗകര്യമുണ്ട്. യൂസുഫലിയുടെ നാടായ 'നാട്ടിക'യുടെ പേരിലാണ് മറ്റൊരു ഹാൾ. അതിവിശിഷ്ടാതിഥികൾക്ക് വിശ്രമിക്കാൻ 'ദിവാൻ' എന്ന പേരിലും ഹാളുണ്ട്. ഹയാത്ത് ഗ്രൂപ്പി​െൻറ ആഡംബര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ 42 സ്യൂട്ട് ഉൾപ്പെടെ 265 മുറികളുണ്ട്. മൂട്ട് ജെട്ടികൾ, വാട്ടർ ഫ്രണ്ട് ഡെക്ക്, വാട്ടർ ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കേരളത്തി​െൻറ രുചിക്കൂട്ട് പകരുന്ന മലബാർ കഫെ, തായ്, പാശ്ചാത്യ ഗ്രില്ല് എന്നിവ ഉൾപ്പെടെ അഞ്ച് റെസ്റ്റാറൻറാണുള്ളത്. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അധ്യക്ഷത വഹിക്കും. യു.എ.ഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫലി, ഡയറക്ടർമാരായ എം.എ. സലിം, എം.എ. നിഷാദ്, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് സഞ്ജയ് ശർമ, ഗ്രാൻഡ് ഹയാത്ത് കൊച്ചി ജനറൽ മാനേജർ ഗിരീഷ് ഭഗത്ത് എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story