Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:26 AM GMT Updated On
date_range 26 April 2018 5:26 AM GMTചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനർനിർമാണം വൈകുന്നു
text_fieldsbookmark_border
ചേര്‍ത്തല: തണ്ണീര്‍മുക്കം റോഡ് പുനർനിര്‍മാണം വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ വൈകുന്നു. ഇതുമൂലം യാത്രാക്ലേശവും നീളുകയാണ്. 12.08 കോടി രൂപ നിർമാണച്ചെലവ് വരുന്ന റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ കലുങ്ക് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന മഴ നിർമാണപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. കലുങ്ക് പൂർത്തിയായാൽ മാത്രമേ ഇതിെൻറ ഇരുവശവുമായി കിടക്കുന്ന റോഡിെൻറ പണി തുടങ്ങാനാകൂ. പ്രധാന ബസ്വേ ആയ കാളികുളം കവല, വാരനാട് കവല, പഞ്ചായത്ത് കവല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റിയിട്ടില്ല. ബസ്വേ നിര്‍മാണം പൂര്‍ത്തീകരിക്കണമെങ്കില്‍ ഇവ മാറ്റേണ്ടതുണ്ട്. ഇതിനായി 3.7 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് അടച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ കലുങ്കിനടിയിലുള്ള വാട്ടർ അതോറിറ്റിയുടെ ജല വിതരണത്തിന് ഉപയോഗിക്കുന്ന കാസ്റ്റ് അയൺ പൈപ്പ് മാറ്റുന്നതിന് 1.1 ലക്ഷവും ബന്ധപ്പെട്ട വകുപ്പുകാർക്ക് നൽകിയിട്ടുണ്ട്. ഇതിെൻറ നടപടിക്രമങ്ങളും വാട്ടര്‍ അതോറിറ്റി തുടങ്ങിയിട്ടില്ല. ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽനിന്ന് ഗേൾസ് ഹൈസ്കൂൾ ജങ്ഷൻ വരെ റോഡിൽ ഇൻറർ ലോക്ക് ടൈൽസ് പാകേണ്ടതുണ്ട്. ആറ് കിലോമീറ്റര്‍ നീളം വരുന്ന റോഡ് അഞ്ചര മീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ നിർമിച്ചിരിക്കുന്നത്. ഗേള്‍സ് ഹൈസ്‌കൂള്‍ ജങ്ഷൻ മുതല്‍ തണ്ണീര്‍മുക്കം വരെ ടാറിങ് ഭാഗികമായി നടന്നെങ്കിലും ഇനിയും റോഡ് പൂര്‍ണമായും തുറന്നുകൊടുത്തിട്ടില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പണിയുന്ന കലുങ്ക് നിര്‍മാണം കൂടി പൂര്‍ത്തീകരിച്ചാേല റോഡ് തുറന്നുകൊടുക്കാന്‍ കഴിയൂ. കോണ്‍ക്രീറ്റ് ജോലി ആയതിനാല്‍ ഇനിയും ഒന്നര മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. കലുങ്ക് പണിയുമായി ബന്ധപ്പെട്ട് കാന കരാറുകാരന്‍ ബ്ലോക്ക് ചെയ്തത് കാരണം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്‍വശത്ത് മലിനജലം കെട്ടിക്കിടക്കുന്നു. ഇതോടൊപ്പം മഴവെള്ളം കൂടി നിറഞ്ഞപ്പോൾ ഇവിടെ കാൽനട സാധിക്കാത്ത അവസ്ഥയായി. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പരാതി നല്‍കി.
Next Story