Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 10:56 AM IST Updated On
date_range 26 April 2018 10:56 AM ISTഇൗ മനോഹര തീരത്ത് വരുമോ...
text_fieldsbookmark_border
കൊച്ചി: ലോകത്തിനുമുന്നിൽ കേരളീയ സൗന്ദര്യത്തിെൻറ പരിച്ഛേദം തുറന്നുവെക്കുന്നതാണ് ഇൗമാസം 28ന് കൊച്ചിക്ക് സ്വന്തമാകുന്ന ബോൾഗാട്ടി ലുലു അന്താരാഷ്ട്ര കൺവെൻഷൻ സെൻററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും. വിശാലമായ പച്ചപ്പും ജലധാരകളും ഇളംകാറ്റൊഴിയാത്ത പുൽത്തകിടിയും അതിനപ്പുറത്തെ കായൽക്കാഴ്ചകളും മഹാനഗരത്തെ മറക്കാത്ത അനുഭവമാക്കുന്നു. 11 നിലയുള്ള ഹോട്ടലിെൻറ ഏഴ് നിലകളിലായി 42 സ്യൂട്ട് ഉൾപ്പെടെ 265 മുറികളാണുള്ളത്. ഇവയിൽ 19 എണ്ണം ഗ്രാൻഡ് സ്യൂട്ടുകളും നാലെണ്ണം എക്സിക്യൂട്ടിവ് സ്യൂട്ടുകളും ഒരെണ്ണം രാഷ്ട്രത്തലവന്മാർക്ക് താമസിക്കാനുള്ള പ്രസിഡൻഷ്യൽ സ്യൂട്ടുമാണ്. പ്രധാന വാതിൽ തുറക്കുേമ്പാൾ കായൽസൗന്ദര്യത്തിെൻറ കാഴ്ചകൾ തുറന്നിട്ട് കർട്ടനുകൾ താനേ നീങ്ങുന്ന സംവിധാനമാണ് ഒാരോ മുറിയിലും. സാമൂതിരിയുടെ പേരിലുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ ഒാഫിസ് സൗകര്യവും ബാൽക്കണിയും ഡൈനിങ് ഏരിയയുമെല്ലാമുണ്ട്. കിടക്കക്കരികിലെ സ്വിച്ച് അമർത്തിയാൽ മുറിയിലെ കർട്ടനുകളെല്ലാം താനേ നീങ്ങും. ഒാരോ മുറിയിലും ഇൻറർനെറ്റ് പ്രോേട്ടാകാൾ ടി.വിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒാൺ ചെയ്യുേമ്പാൾ അതിഥിയുടെ പേര് സ്ക്രീനിൽ തെളിയും. അഞ്ചാം നിലയിൽ പ്രഭാത, സായാഹ്ന സൽക്കാരങ്ങൾക്കും യോഗം ചേരാനും സൗകര്യത്തോടെ ഗ്രാൻഡ് ക്ലബാണ്. അന്താരാഷ്ട്ര സ്പായിൽ ആയുർവേദം ഉൾപ്പെടെ ഏഴ് ട്രീറ്റ്മെൻറ് മുറികളുണ്ട്. 1200 പേരെ ഉൾക്കൊള്ളുന്നതാണ് ഹോട്ടലിെൻറ ബാള്‍ റൂം. അതിവിശിഷ്ടാതിഥികൾക്കായി നാല് പ്രത്യേക വില്ലകളുമുണ്ട്. മലബാർ രുചിയുടെ മാഹാത്മ്യം വിവിധ തരത്തിലുള്ള അഞ്ച് റസ്റ്റാറൻറുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിെൻറ തനത് രുചിക്കൂട്ടാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന 'മലബാർ കഫെ' റസ്റ്റാറൻറിെൻറ പ്രത്യേകത. ഇവിടെ സ്ത്രീകൾ മാത്രം മുഖ്യ ഷെഫായി പ്രവർത്തിക്കുന്നു. അമ്മിക്കല്ലിൽ അരച്ചുണ്ടാക്കുന്ന ചേരുവകളും മസാലകൾ ഇവിടെത്തന്നെ തയാറാക്കുന്നു എന്നത് പ്രധാന സവിശേഷതയാണെന്ന് മുഖ്യ ഷെഫ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ലത പറഞ്ഞു. യൂറോപ്യൻ, അറബിക് ഗ്രിൽഡ് വിഭവങ്ങളാണ് റൂഫ് ടോപ് റസ്റ്റാറൻറിെൻറ പ്രത്യേകത. തായ് വിഭവങ്ങൾക്ക് മാത്രമായുള്ള റസ്റ്റാറൻറുമുണ്ട്. അതിർത്തി കടന്നെത്തും സമ്മേളനങ്ങൾ കൺവെൻഷൻ സെൻറർ ടൂറിസത്തിെൻറ അനന്തസാധ്യതകൾ തുറന്നിടുന്നതാണ് ഇവിടത്തെ കൺവെൻഷൻ സെൻറർ. ഏത് രാജ്യാന്തര സമ്മേളനത്തിനും ആതിഥ്യമരുളാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. 26,000 ചതുരശ്രയടി വിസ്തീർണമുള്ള 'ലിവ'യാണ് ഏറ്റവും വലിയ ഹാൾ. അയ്യായിരത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഹാൾ മൂന്നായി വിഭജിക്കാവുന്ന വിധത്തിലാണ്. ബട്ടൺ അമർത്തിയാൽ മടങ്ങി ചുമരിലെത്തുന്ന 700ഒാളം ഒാേട്ടാമാറ്റിക് കസേരകൾ ഹാളിെൻറ പ്രത്യേകതയാണ്. രണ്ടാമത്തെ വലിയ ഹാളായ 'വേമ്പനാടി'െൻറ വിസ്തീർണം 19,529 ചതുരശ്രയടിയാണ്. 2200ലധികം പേരെ ഉള്‍ക്കൊള്ളാനാകും. 2547 ചതുരശ്രയടിയുള്ള 'നാട്ടിക' ഹാളിൽ 160 പേർക്ക് ഇരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story