Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 11:11 AM IST Updated On
date_range 25 April 2018 11:11 AM ISTയുവതിയുടെയും കൈക്കുഞ്ഞിെൻറയും തിരോധാനം: അന്വേഷണം കാര്യക്ഷമമാക്കണം ^ആക്ഷൻ കൗൺസിൽ
text_fieldsbookmark_border
യുവതിയുടെയും കൈക്കുഞ്ഞിെൻറയും തിരോധാനം: അന്വേഷണം കാര്യക്ഷമമാക്കണം -ആക്ഷൻ കൗൺസിൽ ആലപ്പുഴ: യുവതിയുടെയും കൈക്കുഞ്ഞിെൻറയും തിരോധാനത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വല്ല്യറയിൽ മഞ്ജേഷ്കുമാറിെൻറ ഭാര്യ പ്രിയമോൾ (34), മൂന്നര വയസ്സുള്ള മകൾ ഹിദ ഗൗരി എന്നിവരെയാണ് ഇൗ മാസം 11 മുതൽ കാണാതായത്. വീട്ടുകാർ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രിയമോൾ എഴുതിയെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തി. ഉടൻ വിവരം പുന്നപ്ര പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരും എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. പ്രിയമോളുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണവും എങ്ങുെമത്തിയില്ല. വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ കൺവീനർ ആർ. രജിമോൻ, ചെയർമാൻ എം. പ്രകാശ്, ഭർത്താവ് മഞ്ജേഷ്കുമാർ, മാതാവ് എ. ലീല തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിലെ ട്രാഫിക് വാർഡൻമാർക്ക് ശമ്പളമില്ല; പ്രതിഷേധം ശക്തം പ്രശ്നം ഉടൻ പരിഹരിക്കും -ജില്ല പൊലീസ് മേധാവി ആലപ്പുഴ: നഗരത്തിലെ ട്രാഫിക് വാർഡൻമാർക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ല. അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ജോലി രാജിവെക്കാൻ ഒരുങ്ങുകയാണിവർ. ആകെ അഞ്ച് വാർഡൻമാരാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരാൾ രാജിവെച്ചു. ഇപ്പോൾ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും മാത്രമാണുള്ളത്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പ്രത്യേക ഉത്തരവിറക്കിയാണ് ട്രാഫിക് വാർഡൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നഗരത്തിൽ ഡ്യൂട്ടിക്കായി നിയോഗിച്ചത്. ആകെ 20ൽനിന്ന് അഞ്ചുപേരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. കടുത്ത വേനലിനെപോലും വകവെക്കാതെ നടുറോഡിൽ പണിയെടുക്കുന്ന തങ്ങളെ ഇങ്ങനെ പരീക്ഷിക്കരുതെന്നാണ് വാർഡൻമാർ പറയുന്നത്. പ്രശ്നം ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവി, കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ല. അതേസമയം, നഗരസഭയാണ് ഇവരുടെ സ്പോൺസർഷിപ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിലവിലുള്ളത്. ഉടൻ പരിഹരിച്ച് ശമ്പളം മുഴുവൻ വിതരണം ചെയ്യും. ഇത് ശരിയായില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story