Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:41 AM GMT Updated On
date_range 25 April 2018 5:41 AM GMTതൊഴിലുറപ്പ് ദിനങ്ങളുടെ കുതിപ്പിൽ ആലപ്പുഴ; രജിസ്റ്റർ ചെയ്തത് 2.5 ലക്ഷം കുടുംബങ്ങൾ
text_fieldsbookmark_border
ആലപ്പുഴ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് മുന്നേറി ജില്ല. 15,017 കുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനങ്ങൾ നൽകാൻ തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി. സംസ്ഥാനത്തുതന്നെ മികച്ച പ്രവർത്തനം കാഴ്ചെവച്ച ജില്ലയായി ആലപ്പുഴ മാറി. സംസ്ഥാന ശരാശരിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും ജില്ലക്ക് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയിൽ 2,59,237 കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തത്. 1,30,676 കുടുംബങ്ങൾക്കാണ് ഇതിനകം തൊഴിൽ ലഭിച്ചത്. പദ്ധതി പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ചെലവഴിച്ചത് 23490.58 ലക്ഷം രൂപയാണ്. കൂലിയിനത്തിൽ മാത്രം 19747.72 ലക്ഷം രൂപ നൽകി. 2812.25 ലക്ഷം രൂപ സാധന സാമഗ്രികൾക്കായി ചെലവാക്കി. പൂർത്തിയാക്കിയ പതിനൊന്നോളം പദ്ധതികളിൽ വ്യക്തിഗത ഭൂവികസന പ്രവൃത്തി ജനശ്രദ്ധയാകർഷിച്ചു. ഇതിലൂടെ 5650 വ്യക്തിഗത ഭൂവികസനമാണ് പൂർത്തിയാക്കാൻ സാധിച്ചത്. 3457 പ്രവൃത്തികൾ ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. പരമ്പരാഗത ജലസ്രോതസ്സുകളുടെ നവീകരണം, ഭൂവികസന പ്രവൃത്തികൾ, വാച്ചാൽ നിർമാണം ഉൾപ്പെടെ ചെറുകിട ജലസേചന പദ്ധതികൾ, വരൾച്ച നിവാരണം, വെള്ളപ്പൊക്ക നിവാരണം തുടങ്ങിയവ പൂർത്തിയാക്കിയ മറ്റ് പ്രവൃത്തികളിൽ ഉൾപ്പെടുന്നു. വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട് 755 പ്രവൃത്തികളും പൂർത്തിയാക്കി. വൃക്ഷത്തൈ നടീലിൽ ജാതി, ചന്ദനം, മഹാഗണി, ഞാവൽ, മാതളം തുടങ്ങി 18,38,195 വൃക്ഷത്തൈകളാണ് 16,93,377 ദിനങ്ങളിൽ നട്ടത്. വെളിയിട വിസർജനമുക്ത പ്രഖ്യാപനത്തിെൻറ ഭാഗമായി ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ പൂർണമായും മറ്റു ഗ്രാമപഞ്ചായത്തുകൾ ഭാഗികമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 4770 കക്കൂസ് നിർമിച്ച് നൽകി. 197 കിണർ നിർമിക്കുകയും 9762 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വഴി ജില്ല നേരിടുന്ന കുടിവെള്ള പ്രശ്നത്തിെൻറ രൂക്ഷത കുറക്കാൻ കഴിഞ്ഞു. ആലപ്പുഴ ഹരിതകേരളം പദ്ധതിയിൽ 382502.8 മീറ്റർ നീളത്തിൽ തോടുകൾ വൃത്തിയാക്കുകയും 50891.72 മീറ്റർ നീളത്തിൽ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 6430 മീറ്റർ നീളത്തിൽ പുതുതായി തോടുകൾ നിർമിക്കാനും 79812 മീറ്റർ ജലസേചന കനാൽ വൃത്തിയാക്കാനുമായി. 60.73 ശതമാനം പട്ടികവിഭാഗം കുടുംബങ്ങൾക്ക് തൊഴിൽ നൽകി. 98.65 ശതമാനം തൊഴിലാളികൾക്ക് 15 ദിവസത്തിനുള്ളിൽ വേതനം നൽകാനും സാധിച്ചു.
Next Story