Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:41 AM GMT Updated On
date_range 25 April 2018 5:41 AM GMTകേരളത്തിെൻറ തീരം പ്രകൃതിക്ഷോഭ മേഖലയായി പ്രഖ്യാപിക്കണം ^ധീവരസഭ
text_fieldsbookmark_border
കേരളത്തിെൻറ തീരം പ്രകൃതിക്ഷോഭ മേഖലയായി പ്രഖ്യാപിക്കണം -ധീവരസഭ ആലപ്പുഴ: കേരളത്തിെൻറ തീരം പ്രകൃതിക്ഷോഭ മേഖലയായി പ്രഖ്യാപിച്ച് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടിക്കടി കടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്നില്ല. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും നഷ്ടപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. കടലാക്രമണം തടയാൻ തീരത്ത് മണ്ണ് നിറച്ച കയർ ഭൂവസ്ത്രങ്ങൾ നിക്ഷേപിച്ചതല്ലാതെ പ്രായോഗികമായി ഒരു നടപടിയും സ്വീകരിച്ചില്ല. ഭൂവസ്ത്രങ്ങൾ പലതും കടലെടുത്തു. കടൽക്ഷോഭം നേരിടുന്ന മേഖലകളിൽ ശാസ്ത്രീയമായ രീതിയിൽ പുലിമുട്ട് നിർമിക്കണം. അമ്പലപ്പുഴയിൽ കടൽകയറി ഏറെ നാശനഷ്ടം ഉണ്ടായിട്ടും മന്ത്രി ജി. സുധാകരൻ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഓഖി ദുരന്ത സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് തൊഴിലില്ലായ്മ പരിഗണിച്ച് സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും പൂർണമായി നൽകാൻ സർക്കാർ തയാറായില്ല. സഹായധനമായി ലഭിച്ച പണം സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.ജി. സുഗുണൻ, സെക്രട്ടറി എൻ.ആർ. ഷാജി എന്നിവരും പങ്കെടുത്തു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കും -എ.വി. താമരാക്ഷൻ ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആർ.എസ്.പി (ബോൾഷെവിക്) നേതാവ് എ.വി. താമരാക്ഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണകാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. കേരളത്തെയും ഇന്ത്യയെയും സംരക്ഷിക്കണമെന്ന നയമാണ് ഈ തീരുമാനത്തിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും ക്രമസമാധാനപരമായും കേരളം തകർന്നു. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ആവാമെന്ന സീതാറാം യച്ചൂരിയുടെ നിലപാട് ശരിയാണ്. ലാവലിൻ കേസിൽ രക്ഷപ്പെടാൻ പിണറായി വിജയൻ ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ നേതാക്കളായ മുരളി ചേമ്പിലക്കോട്, ജോർജ് മാരാരിക്കുളം, ജി. രാധാകൃഷ്ണ പണിക്കർ എന്നിവരും പങ്കെടുത്തു.
Next Story