Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് പദ്ധതി:...

ലൈഫ് പദ്ധതി: ജില്ലയില്‍ ഇടപ്പള്ളി ബ്ലോക്ക് ഒന്നാമത്

text_fields
bookmark_border
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുഴുൻ വീടുകളും പൂര്‍ത്തിയാക്കിയാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നേട്ടത്തിനര്‍ഹരായത്. ഏഴു വീടുകളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂര്‍ത്തീകരിച്ചത്. ഇതിനു പുറമേ ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് വീടുകളും പി.എം.എ.വൈയില്‍ ഉള്‍പ്പെടുത്തി മൂന്ന് വീടുകളില്‍ ഒരു വീടും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇടപ്പള്ളി ബ്ലോക്കിന് കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടനുവദിക്കാനും ഭൂമിയും വീടുമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി പറഞ്ഞു. ഭവനരഹിതരായ മുഴുവന്‍ ആളുകളില്‍നിന്നും അപേക്ഷ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുതിയ ഭവനങ്ങളുടെ നിർമാണത്തിനു പുറമെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വീടുകളുടെ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിന് മറ്റു പദ്ധതികളും ബ്ലോക്ക് തലത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ പഞ്ചായത്ത് തലത്തില്‍ 16 വീടുകള്‍ എഗ്രിമ​െൻറ് വെക്കുകയും എട്ട് വീടുകള്‍ക്ക് ആദ്യ ഗഡു നല്‍കുകയും ചെയ്തു. 2001 മുതല്‍ 2015-2016 വരെ പൂര്‍ത്തീകരിക്കാത്ത വീടുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്. ഓരോ വീടിനും നാലു ലക്ഷം രൂപ വീതമാണ് നിർമാണ തുകയായി വകയിരുത്തിയിരുന്നത്. 12 വ്യത്യസ്ത മോഡലുകളിലായി ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് ലൈഫ് പദ്ധതി പ്രകാരം വീടുകളുടെ പണി പൂര്‍ത്തിയാക്കിയത്. രണ്ട് മുറി, അടുക്കള, ഹാള്‍, ശൗചാലയം എന്നിവ ഉള്‍പ്പെടെ 400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഒാരോ വീടുകളും. പദ്ധതി പൂര്‍ത്തീകരണത്തില്‍ നൂറുശതമാനം വിജയം കൈവരിച്ച സാഹചര്യത്തില്‍ 26ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റച്ചടങ്ങും ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തുമെന്നും എം.ആര്‍. ആൻറണി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story