Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:11 AM GMT Updated On
date_range 25 April 2018 5:11 AM GMTഎം.ജി റോഡ് നാളെ മുതല്‍ ഹോണ്‍രഹിത മേഖല
text_fieldsbookmark_border
കൊച്ചി: എം.ജി റോഡ് വ്യാഴാഴ്ച മുതൽ കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖല. എം.ജി റോഡ് നോര്‍ത്ത് എന്‍ഡ് മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗമാണ് നോ ഹോണ്‍ ഡേയോടനുബന്ധിച്ച് ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അേസാസിയേഷന്‍ (ഐ.എം.എ), നാഷനല്‍ ഇനീഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്), ഇ.എന്‍.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 9.30ന് ശീമാട്ടി ജങ്ഷന്‍ മെട്രോ പാര്‍ക്കിങ്ങില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആർ.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഔദ്യോഗികമായി ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിക്കും. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍. കറുപ്പുസ്വാമി അധ്യക്ഷത വഹിക്കും. എറണാകുളം ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. നോ ഹോണ്‍ ഡേക്ക് മുന്നോടിയായി ചൊവ്വാഴ്ച കൊച്ചിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം പേരിലും അമിതശബ്ദം മൂലമുണ്ടാകുന്ന കേള്വിക്കുറവിെൻറ ആരംഭം കണ്ടെത്തിയിരുന്നു. കൊച്ചി സിറ്റി ട്രാഫിക് അസി. കമീഷണര്‍ എം.എ. നസീര്‍, ഐ.എം.എ കൊച്ചി, എസ്.സി.എം.എസ്, എ.ഒ.ഐ, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. അനുവദനീയമായ പരമാവധി ശബ്ദമായ 65 ഡെസിബലിലേക്ക് കൊച്ചി സിറ്റിയുടെ ശബ്ദതീവ്രത കുറക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് പഠനഫലം വിരല്‍ ചൂണ്ടുന്നതെന്ന് സിറ്റി ട്രാഫിക് അസി. കമീഷണര്‍ എം.എ. നസീര്‍ പറഞ്ഞു.
Next Story