Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരപരിപാലന നിയമഭേദഗതി...

തീരപരിപാലന നിയമഭേദഗതി സംസ്ഥാനത്തി‍െൻറ അവകാശങ്ങള്‍ ഹനിക്കുമെന്ന്​

text_fields
bookmark_border
കൊച്ചി: 1991ലെ തീരദേശ നിയന്ത്രണ വിജ്ഞാപനവും 2011ലെ തീരപരിപാലന വിജ്ഞാപനവും പരിഷ്കരിച്ച പുതിയ കരട് വിജ്ഞാപനം സംസ്ഥാനത്തി​െൻറ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് കേരള മത്സ്യത്തൊഴിലാളി െഎക്യവേദി (ടി.യു.സി.െഎ). മത്സ്യത്തൊഴിലാളി സംരക്ഷണത്തി‍​െൻറ മറവില്‍ പരിസ്ഥിതി വിനാശത്തിന് വഴിമരുന്നിടുകയും തീരദേശത്തെ ടൂറിസ്റ്റ്, നിർമാണ മാഫിയ സംഘങ്ങള്‍ക്ക് തീറെഴുതുകയും ചെയ്യുന്ന നിർദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളതെന്ന് ടി.യു.സി.െഎ സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറോ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയോ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും ടി.യു.സി.െഎ ആവശ്യപ്പെട്ടു. ഗസറ്റ് വിജ്ഞാപനത്തിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാർച്ചിൽ പ്രാഥമിക രേഖ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുന്നയിച്ച വിമര്‍ശനങ്ങളോ ഭേദഗതികളോ തെല്ലും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്ന ശിപാര്‍ശ പിന്‍വലിക്കണം. പുതുക്കിയ വിജ്ഞാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ബദല്‍ സാധ്യതകളും ചര്‍ച്ച ചെയ്യാൻ വ്യാഴാഴ്ച 2.30ന് എറണാകുളം റെസ്റ്റ് ഹൗസിൽ യോഗം ചേരും. പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളി സംഘടന പ്രവര്‍ത്തകരും നിയമജ്ഞരും ഗവേഷകരും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS
Next Story