Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:02 AM GMT Updated On
date_range 25 April 2018 5:02 AM GMTഎ.എസ്.ഐ സിദ്ദീഖിനെ അനുമോദിച്ചു
text_fieldsbookmark_border
ആലുവ: റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എ.എസ്.ഐ സിദ്ദീഖിന് അനുമോദനം നല്‍കി. ആലുവയിലെ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ്. ഒന്നാമത്തെ ട്രാക്കില്‍ ഇറങ്ങിയ വയനാട് താമസിക്കുന്ന വേങ്ങൂര്‍ സ്വദേശി മനോജിനെയാണ് (55) സിദ്ദീഖ് രക്ഷപ്പെടുത്തിയത്. ഒന്നാമത്തെ ട്രാക്കിലേക്ക് തീവണ്ടി വരുന്നത് കണ്ട സിദ്ദീഖ് മനോജിനെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. കെ. രജ്ഞിത് കുമാര്‍, രാജീവ് മുതിരക്കാട്, രാജേഷ് കുന്നത്തേരി, സനീഷ് കളപ്പുരക്കല്‍, യാത്രക്കാര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ സിദ്ദീഖ് കുറുപ്പംപടി പൊലീസ് സ്‌റ്റേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഒന്നരക്കൊല്ലമായി സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പൊലീസ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. തെർമോ മാമ്മോഗ്രാം സ്ക്രീനിങ് ക്യാമ്പ് ആലുവ: എടയപ്പുറം ഗുരുകൃപ സോഷ്യൽ സർവിസും കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ തെർമോ മാമ്മോഗ്രാം സ്ക്രീനിങ് (ബ്രസ്‌റ്റ് കാൻസർ പരിശോധന ക്യാമ്പ്) ആരംഭിച്ചു. 28 വരെ എടയപ്പുറം ഗവ. എൽ.പി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. ദിവസം 25 പേരെ വീതമാണ് പരിശോധിക്കുന്നത്. സ്തനാർബുദ ലക്ഷണം ഇല്ലാത്തവർക്കായി മുൻകൂർ രോഗനിർണയത്തിനായി നടത്തുന്ന ക്യാമ്പാണിത്.
Next Story