Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 11:09 AM IST Updated On
date_range 24 April 2018 11:09 AM ISTകൃഷി ഭൂമി വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന പുതിയ കൃഷിഭൂമി വായ്പ പദ്ധതിയിലേക്ക് പട്ടികജാതിയിൽപ്പെട്ട ഭൂരഹിത കർഷക തൊഴിലാളികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചു ലക്ഷം രൂപയാണ് പദ്ധതി തുക. 21നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ 1,20,000 രൂപയിലും താഴെയായിരിക്കണം. വായ്പ തുക കൊണ്ട് 30 സെൻറ് കൃഷിഭൂമിയെങ്കിലും വാങ്ങണം. 50,000 രൂപ സർക്കാർ സബ്‌സിഡിയായി ലഭിക്കും. വായ്പ തുക ആറ് ശതമാനം പലിശ സഹിതം തിരിച്ചടക്കണം. വീഴ്ച വരുത്തുന്നവർ രണ്ടുശതമാനം പിഴപ്പലിശ കൂടി അടക്കണം. വാങ്ങുന്ന ഭൂമി കൃഷിക്കനുയോജ്യമാവണം. അപേക്ഷകെൻറയും ഭാര്യ/ഭർത്താവ് എന്നിവരുടെയും കൂട്ടുടമസ്ഥതയിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചടവ് പൂർണമാകുന്നതുവരെ കോർപറേഷന് പണയപ്പെടുത്തണം. രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകൾ അപേക്ഷകൻ വഹിക്കണം. താൽപര്യമുള്ളവർക്ക് അപേക്ഷഫോറവും കൂടുതൽ വിവരങ്ങളും ജില്ല ഓഫിസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി, വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് സഹിതം മേയ് 20ന് വൈകീട്ട് അഞ്ചിനകം ജില്ല ഓഫിസ്, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, സംസ്ഥാന ഹൗസിങ് ബോർഡ് ബിൽഡിങ്, തിരുമല പി.ഒ, ആലപ്പുഴ- 688011 എന്ന വിലാസത്തിൽ ലഭിക്കണം. വാഹനം വാടകക്ക് വേണം ആലപ്പുഴ: സാമൂഹിക നീതി വകുപ്പിന് കീഴിൽ ചേർത്തല ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷനൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിെൻറ ആവശ്യങ്ങൾക്കായി 2018-'19 സാമ്പത്തികവർഷം വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ചേർത്തല ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷനൽ ഐ.സി.ഡി.എസ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0478-2810043. റൂറൽ ഇന്നവേറ്റേർസ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ആലപ്പുഴ: എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയത്തിെൻറയും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിെൻറയും ആഭിമുഖ്യത്തിൽ മേയ് 14, 15, 16 തീയതികളിൽ റൂറൽ ഇന്നവേറ്റേർസ് മീറ്റ് നടത്തുന്നു. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഗ്രാമീണ ഗവേഷകർക്ക് പങ്കെടുക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വിവരങ്ങൾക്ക്: 9539948883.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story