Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:32 AM GMT Updated On
date_range 24 April 2018 5:32 AM GMTമദ്യനയത്തിനെതിരെ ഭരണാധികാരികൾക്ക് ശക്തമായ താക്കീത് നൽകണം ^ആർച് ബിഷപ് ജോസഫ് പെരുന്തോട്ടം
text_fieldsbookmark_border
മദ്യനയത്തിനെതിരെ ഭരണാധികാരികൾക്ക് ശക്തമായ താക്കീത് നൽകണം -ആർച് ബിഷപ് ജോസഫ് പെരുന്തോട്ടം ചെങ്ങന്നൂർ: ജനവിരുദ്ധ മദ്യനയത്തിനെതിരെ ഭരണാധികാരികൾക്ക് ശക്തമായ താക്കീത് നൽകേണ്ടതുണ്ടെന്ന് ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ജനവിരുദ്ധ മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുൾപ്പെടെയുള്ള മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സാമുദായിക-സാമൂഹിക-മനുഷ്യാവകാശ സംഘടനകളെയും പങ്കെടുപ്പിച്ച് കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിെൻറ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടന്ന സംസ്ഥാനതല ബഹുജന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധനയം സർക്കാർ നടപ്പാക്കുമ്പോൾ പാടില്ലെന്ന് പറയാൻ നമുക്കാകണം. മദ്യവിരുദ്ധ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ട്. മദ്യപരുള്ള കുടുംബങ്ങൾ ഭയപ്പാടോടെയാണ് ജീവിതം തള്ളിനീക്കുന്നത്. അധികാരത്തിലേറ്റിയവരുടെ നന്മ സർക്കാർ നോക്കേണ്ടതുണ്ട്. മദ്യശാല തുറന്നുകൊടുക്കുന്ന സമീപനം ജനസേവനമല്ല. വാഗ്ദാനലംഘനം സത്യസന്ധതയില്ലായ്മയുടെയും നീതിബോധമില്ലായ്മയുടെയും തെളിവാണ്. മദ്യവർജനം പറഞ്ഞവർ ലഭ്യത കൂട്ടുകയും അനായാസം ലഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കുകയും ചെയ്യുകയാണെന്നും ബിഷപ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മദ്യശാലകളുടെമേൽ ഉണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, പൂട്ടിയ മദ്യശാലകൾ വീണ്ടും തുറന്ന നയം പിൻവലിക്കുക, ദൂരപരിധി 50 മീറ്ററായി വെട്ടിച്ചുരുക്കിയതും വ്യക്തിയുടെ കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിെൻറ അളവ് 16 ലിറ്ററാക്കിയതും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും കൺെവൻഷൻ ഉന്നയിച്ചു. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, തോമസുകുട്ടി മണക്കുന്നേൽ, മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഈയച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, ഫാ. വർഗീസ് മുഴുത്തേറ്റ്, ഫാ. പോൾ കാരാച്ചിറ, ഫാ. തോമസ് താന്നിയത്ത്, ഡോ. ജോസ് മാത്യു, അലവിക്കുട്ടി ബാഖവി, ഫാ. എഡ്വേർഡ് പുത്തൻപുര, സിൽവി ചുനയൻമാക്കൽ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പേ മദ്യനിരോധനാധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരിച്ചുനൽകണമെന്ന് മദ്യവിരുദ്ധവിശാല സഖ്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ക്വാഡ് വർക്കുകളും പ്രചാരണവാഹന ജാഥകളും സംഘടിപ്പിക്കും. മേയ് മൂന്നിന് വീണ്ടും യോഗം ചേരാനും കൺെവൻഷൻ തീരുമാനിച്ചു.
Next Story