Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാട്ടൂരിലും...

കാട്ടൂരിലും കടൽ​േക്ഷാഭം; 35 വീട്ടിൽ വെള്ളം കയറി

text_fields
bookmark_border
മാരാരിക്കുളം: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ പ്രദേശത്ത് 35 വീട്ടില്‍ കടല്‍വെള്ളം കയറി. ഞായറാഴ്ച പുലര്‍ച്ച തുടങ്ങിയ കടല്‍ക്ഷോഭം ഉച്ചകഴിഞ്ഞാണ് ശക്തിപ്രാപിച്ചത്. പെള്ളേത്തൈ, ശാസ്ത്രിമുക്ക്, കാട്ടൂര്‍ പള്ളിക്ക് പടിഞ്ഞാറ്, ചെറിയ പൊഴി, കോളജ് ജങ്ഷന്‍, ഓമനപ്പുഴ എന്നിവിടങ്ങളിലാണ് രൂക്ഷം. പഞ്ചായത്തിലെ 16, 17, 20, 21, 22, 23 വാര്‍ഡുകളിലെ നൂറോളം വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലുമാണ്. 35 വീട്ടില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യൂ-ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, മൂന്ന് വീട്ടുകാർ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. വീടുകളില്‍ ഗൃഹോപകരണങ്ങള്‍ വരെ വെള്ളത്തിലാണ്. കാട്ടൂര്‍ കടപ്പുറത്ത് തൈവീട്ടില്‍ മറിയാമ്മയുടെ വീട്ടിലെ മാമോദീസ ചടങ്ങിനിടെയാണ് വെള്ളം കയറിയത്. ആലപ്പുഴയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വെള്ളം വറ്റിച്ചു. അമ്പലപ്പുഴ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനം. അടിയന്തര നടപടി സ്വീകരിക്കണം ആലപ്പുഴ: ജില്ലയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ചേന്നവേലി, കാട്ടൂർ, തൈക്കൽ, അമ്പലപ്പുഴ, ആറാട്ടുപുഴ, ഒറ്റമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി നിർമിക്കണം. തീരദേശവാസികളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീസൗഹൃദ സംഗമം മുഹമ്മ: സ്ത്രീസൗഹൃദ പഞ്ചായത്താക്കുന്നതി​െൻറ ഭാഗമായി സ്ത്രീസൗഹൃദ സംഗമങ്ങള്‍ ആരംഭിച്ചു. മാനസിക, കായിക, ആരോഗ്യ സംരക്ഷണത്തോടൊപ്പം നിത്യജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്യും. എട്ടാം വാര്‍ഡില്‍ നടന്ന സംഗമം കൊച്ചുത്രേസ്യ ജയിംസ് ഉദ്ഘാടനം ചെയ്തു. സിന്ധു രാജീവ് അധ്യക്ഷത വഹിച്ചു. സുദര്‍ശന ബായി, ടി.പി. മംഗളാമ്മ, ജലജ ചന്ദ്രന്‍, ശാന്തമ്മ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story