Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിത്ത് വിതരണം ചെയ്ത്...

വിത്ത് വിതരണം ചെയ്ത് വിവാഹം

text_fields
bookmark_border
കോലഞ്ചേരി: ക്ഷണിതാക്കൾക്ക് പരിസ്ഥിതിസൗഹൃദ സന്ദേശമൊരുക്കിയുള്ള വിവാഹം ശ്രദ്ധേയമായി. ഊരമന സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ അരുൺ വർക്കി കോടിയാട്ടും പത്തനംതിട്ട സ്വദേശിനിയും വെല്ലൂർ സി.എം.സി ഹോസ്‌പിറ്റലിൽ നഴ്സിങ് അധ്യാപികയുമായ അൻസുവും തമ്മിെല വിവാഹത്തിനാണ് അഗസ്ത്യമരത്തി​െൻറ വിത്ത് അടങ്ങിയ വിത്തുപേന വിതരണം ചെയ്തത്. കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന വിവാഹചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വധൂവരന്മാരുടെ ൈകയിൽനിന്ന് വിത്തുപേന ഏറ്റുവാങ്ങി. രണ്ടായിരത്തോളം വിത്താണ് വിവാഹ സമ്മാനമായി വിതരണം ചെയ്തത്. എൻ.എസ്.യു ദേശീയസമിതി അംഗമായ അബിൻ വർക്കി കോടിയാട്ടി​െൻറ സഹോദരനാണ് വരൻ അരുൺ.
Show Full Article
TAGS:LOCAL NEWS
Next Story