Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:36 AM GMT Updated On
date_range 22 April 2018 5:36 AM GMTപ്രദർശിനി ബസ് പര്യടനം
text_fieldsbookmark_border
കാലടി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിെൻറ യുവജനവിഭാഗം ദേശീയതലത്തിൽ ആരംഭിച്ചിരിക്കുന്ന ആത്മീയ തിങ്കളാഴ്ച എറണാകുളം ജില്ലയിലെത്തും. 'എെൻറ ഭാരതം സ്വർണിമ ഭാരതം' എന്ന പേരിലുള്ള പര്യടനം അഹ്മദാബാദിൽനിന്നാണ് ആരംഭിച്ചത്. യുവജനങ്ങളിലെ മാനസിക ആരോഗ്യം, ദിശാബോധം, വിശാല വീക്ഷണമുള്ള വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളിൽ ആശയവിനിമയവും മാർഗനിർദേശങ്ങളും യാത്രയിൽ ഉണ്ടാകും. തിങ്കളാഴ്ച ഉച്ചക്ക് 12ന് പറവൂർ ആലിൻചുവട്ടിൽ നഗരസഭ ചെയർമാൻ സുരേഷ് കുറുപ്പ് യാത്രയെ സ്വീകരിക്കും. തുടർന്ന് മാഞ്ഞാലി എസ്.എൻ.ഐ.എസ്.ടി, എസ്.എൻ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചേരും. വൈകീട്ട് അത്താണിയിൽ യാത്ര സമാപിക്കും. ചൊവ്വാഴ്ച രാവിലെ അങ്കമാലി ടെൽക് കവല ഇൻകെൽ സ്കിൽ െഡവലപ്മെൻറിൽ ഒമ്പതുമുതൽ 11 വരെ പരിപാടി ഉണ്ടാകും. 11.30ന് അങ്കമാലി എസ്.എം.ഇയിൽ എത്തും. കാലടി ആദിശങ്കര എൻജിനീയറിങ് കോളജിൽ വൈകീട്ട് മൂന്നിന് സ്വീകരണം നൽകും. അഞ്ചിന് കാലടി സ്വകാര്യ ബസ്സ്റ്റാൻഡിൽ പ്രസിഡൻറ് കെ. തുളസി യാത്രയെ സ്വീകരിക്കും. തുടർന്ന് കൊച്ചിയിൽ ചിൽഡ്രൻസ് പാർക്കിലും മറൈൻൈഡ്രവിലും എത്തും. ഇവിടങ്ങളിൽ കുട്ടികളുമായി സംവാദം ഉണ്ടാകും.
Next Story