Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:14 AM GMT Updated On
date_range 22 April 2018 5:14 AM GMTപ്രധാന്‍മന്ത്രി ആവാസ് യോജന: ഇടപ്പള്ളി ബ്ലോക്കിൽ മുഴുവന്‍ വീടും പൂര്‍ത്തിയായി
text_fieldsbookmark_border
കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച പുരോഗതി വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കാനുമായുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) യോഗം നടന്നു. എറണാകുളം ഗവ. െഗസ്റ്റ്ഹൗസ് ഹാളില്‍ നടന്ന ആദ്യപാദ യോഗത്തില്‍ ദിശ ചെയര്‍മാന്‍ കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന തുടങ്ങി 26ലധികം പദ്ധതികളുടെ അവലോകനവും ചര്‍ച്ചകളും നടന്നു. പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ 100 ശതമാനം വീടുകളും പൂര്‍ത്തിയാക്കി ജില്ലയില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതെത്തി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഒന്നാംഘട്ടവും രണ്ടാംഘട്ട റോഡ് നിര്‍മാണത്തിെൻറ 75 ശതമാനവും പൂര്‍ത്തീകരിച്ചതായി എക്‌സി. എൻജിനീയര്‍ അറിയിച്ചു. കൊച്ചി കോർപറേഷന്‍ വാത്തുരുത്തി കോളനിയിലെ 24 കമ്യൂണിറ്റി ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ഇതിന് 9,40,000 രൂപയാണ് ചെലവഴിച്ചത്. ഗ്രാമീണ മേഖലയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോഗ്രാമിന് (എന്‍.ആര്‍.ഡി.ഡബ്ല്യു.പി) അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചു. ആര്‍ദ്രം മിഷെൻറ ഭാഗമായി ഈ വര്‍ഷം 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ പറഞ്ഞു. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ നഗരസഭയുടെ നിർദേശത്തോടെയുള്ള നടപടികള്‍ നടക്കുകയാണ്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, അസി. ഡെവലപ്മെൻറ് കമീഷണര്‍ എസ്. ശ്യാമലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പി.ഒ.സി സുവർണ ജൂബിലി സമാപിച്ചു കൊച്ചി: എല്ലാ മതവിഭാഗങ്ങളുടെയും സാഹോദര്യവും വിവിധ സംസ്കാരങ്ങളുടെ സമന്വയവും ലക്ഷ്യംവെക്കുന്നതിനാലാണ് കേരള കത്തോലിക്കാസഭയുടെ തനിമയും നന്മയുമെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു. കെ.സി.ബി.സിയുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലന കേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററൽ ഓറിയേൻറഷൻ സെൻററിെൻറ (പി.ഒ.സി) സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി പ്രസിഡൻറ് ആർച് ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. സീറോ മലബാർസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്മരണിക പ്രകാശനം നടത്തി. പി.ഒ.സി പ്രഥമ ഡയറക്ടർ ഫാ. ജോസഫ് കണ്ണത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കെ.സി.ബി.സി സെക്രട്ടറി ജനറൽ ആർച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡൻറ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജാനന്ദ, പി.ഒ.സി ഡയറക്ടർ റവ. ഫാ. വർഗീസ് വള്ളിക്കാട്ട്, േപ്രാഗ്രാം കൺവീനർ ഫാ. ജോളി വടക്കൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആർച് ബിഷപ് എം. സൂസപാക്യത്തിെൻറ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ കേരളത്തിലെ മൂന്നു റീത്തുകളിൽനിന്നുള്ള കത്തോലിക്കാ മെത്രാന്മാരും വൈദികരും സഹകാർമികരായിരുന്നു. 'കേരളസഭ ഇന്നലെ, ഇന്ന്, നാളെ' വിഷയത്തിൽ നടന്ന സെമിനാറിൽ ജേക്കബ് പുന്നൂസ്, ഫാ. സേവ്യർ കുടിയാംശേരി എന്നിവർ പ്രബന്ധാവതരണം നടത്തി.
Next Story