Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:11 AM IST Updated On
date_range 21 April 2018 11:11 AM ISTകറന്‍സി ക്ഷാമത്തിന് കാരണം ധനകാര്യ മാനേജ്മെൻറിെൻറ വീഴ്ച ^ടി.ജെ. ആഞ്ചലോസ്
text_fieldsbookmark_border
കറന്‍സി ക്ഷാമത്തിന് കാരണം ധനകാര്യ മാനേജ്മെൻറിെൻറ വീഴ്ച -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: ധനകാര്യ മാനേജ്മെൻറിെൻറ വീഴ്ചയാണ് കറന്‍സി ക്ഷാമത്തിന് കാരണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ജോയൻറ് കൗണ്‍സില്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളെ നേരിടുകയാണ്. വിവാദ കേസുകളില്‍ വിധിക്കൊപ്പം ജഡ്ജിമാരുടെ രാജിപ്രഖ്യാപനവും വരുന്ന സ്ഥിതിയാണുള്ളത്. സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തി അഭിപ്രായം പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി ബി.ജെ.പി നേതാക്കള്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലാണ് രാജ്യം. വിവാദ കേസുകളിലെ ജഡ്ജിമാരുടെ മരണവും ദുരൂഹതകള്‍ ഉയര്‍ത്തുന്നു. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭേദഗതി ചെയ്യാന്‍ തിരക്കിട്ട നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ സംഘ്പരിവാറിനെതിരെ പൊരുതുന്ന മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുവേദി എന്ന ആശയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആര്‍. മിനിമോള്‍ രക്തസാക്ഷി പ്രമേയവും ജോയൻറ് സെക്രട്ടറി ജെ. സെബാസ്റ്റ്യന്‍ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി ഷാനവാസ് ഖാന്‍ സംഘടന റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി എസ്. അജയസിംഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.ഡി. അബു കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയര്‍പേഴ്‌സൻ ആര്‍. ഉഷ, സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എസ്. സന്തോഷ്‌കുമാര്‍, ആര്‍. ബാലനുണ്ണിത്താന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.ബി. ശശി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ആര്‍. രാജേഷ് സ്വാഗതം പറഞ്ഞു. ജില്ല കാർഷികമേളയും പ്രദർശനവും തുടങ്ങി മാരാരിക്കുളം: ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ആലപ്പുഴ ആത്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജില്ല കാർഷികമേളയും പ്രദർശനവും തുടങ്ങി. ആലപ്പുഴ സബ് കലക്ടർ വി.ആർ. കൃഷ്ണതേജ് ഉദ്ഘാടനം ചെയ്തു. ഗ്രാമസേവ കേന്ദ്രം പ്രസിഡൻറ് രവി പാലത്തുങ്കൽ അധ്യക്ഷത വഹിച്ചു. ആത്മ േപ്രാജക്ട് ഡയറക്ടർ അലക്സ് സി. മാത്യു പദ്ധതി വിശദീകരണം നടത്തി. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സി. സുനിൽകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ, നബാർഡ് ജില്ല വികസന ഓഫിസർ ആർ. രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ സ്വാഗതവും ട്രഷറർ പി. ശശി നന്ദിയും പറഞ്ഞു. തുടർന്ന് സെമിനാറിൽ 'പശു പരിപാലനം പുതിയ കാഴ്ചപ്പാടിൽ' വിഷയത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പിലെ പബ്ലിസിറ്റി ഓഫിസർ ഡോ. എസ്. ജയശ്രീയും 'വിഷരഹിത പച്ചക്കറികൃഷി' എന്നതിൽ കൃഷി വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ പി.ജെ. ജോസഫും ക്ലാസ് നയിച്ചു. 50ൽപരം കേന്ദ്ര-സംസ്ഥാന സർക്കാർ സ്റ്റാളുകൾ അടക്കം പങ്കെടുക്കുന്നുണ്ട്. ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിലെ ഫാർമേഴ്സ് ക്ലബിലെ അംഗങ്ങൾ ഉൽപാദിപ്പിച്ച കാർഷികവിളകളുടെ പ്രദർശനവും ഉണ്ടായിരുന്നു. 23ന് വൈകീട്ട് അഞ്ചിന് പ്രദർശനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story