Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുരിയാല പൊളിച്ചപ്പോൾ...

കുരിയാല പൊളിച്ചപ്പോൾ വലംപിരി ശംഖ​ുകളും ശിവപ്രതിമകളും കണ്ടെത്തി

text_fields
bookmark_border
അമ്പലപ്പുഴ: അതിപുരാതന കുരിയാല പുനരുദ്ധാരണത്തിന് പൊളിച്ചപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലംപിരി ശംഖുകളും ശിവപ്രതിമകളും കണ്ടെടുത്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വേലന്‍പറമ്പില്‍ സി. ഹരിദാസി​െൻറ വീട്ടിലെ കുരിയാലയില്‍നിന്നാണ് അപൂര്‍വസ്വത്തുക്കള്‍ കണ്ടത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ഈ കുരിയാലയുമായി ബന്ധമുണ്ടായിരുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന പള്ളിപ്പാനക്ക് ദീപം തെളിച്ചത് ഈ കുരിയാലയില്‍നിന്ന് പകര്‍ത്തുന്ന ദീപത്തില്‍നിന്നായിരുന്നു. തുടര്‍ന്ന് പള്ളിപ്പാന നടത്തിയിരുന്നതും വേലപറമ്പില്‍ ഹരിദാസി​െൻറ പൂര്‍വികരായിരുന്നു. രണ്ട് പള്ളിപ്പാനക്ക് മുമ്പുവരെ ചടങ്ങുകള്‍ നടത്തിപ്പോന്നിരുന്നു. എന്നാല്‍, പുരുഷന്മാരായ അനന്തരാവകാശികള്‍ വേലപറമ്പ് കുടുംബത്തില്‍ ഇല്ലാതെവന്നതോടെ ഹരിദാസി​െൻറ മാതാവ് തുടര്‍ന്ന് പള്ളിപ്പാന നടത്താനുള്ള അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം എഴുതി നല്‍കി. എന്നാല്‍, തുടര്‍ന്നും കുരിയാലയില്‍ തിരിതെളിച്ചിരുന്നു. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായ കുരിയാലയില്‍ ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞു. തുടർന്ന് കുരിയാല പുനര്‍നിര്‍മിക്കാൻ കളര്‍കോട് രമേശ​െൻറ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ചിതല്‍പ്പുറ്റുകള്‍ ഇളക്കിമാറ്റിയപ്പോഴാണ് ഒരടി വീതം ഉയരമുള്ള കല്ലിൽ തീര്‍ത്ത രണ്ട് ശിവപ്രതിമകളും വലുപ്പമേറിയ രണ്ട് വലംപിരി ശംഖും കണ്ടത്. തുടര്‍ന്ന് ഹരിദാസി​െൻറ മാതാവ് പരേതയായ ദാക്ഷായണി ഉപയോഗിച്ചിരുന്ന തടിയില്‍ നിർമിച്ച പെട്ടി തുറന്നപ്പോള്‍ പ്രാചീനലിപിയില്‍ എഴുതിയ രേഖകളും മലയാളവര്‍ഷം 117ാം ആണ്ടിലെ താളിയോല ഗ്രന്ഥങ്ങളും ലഭിച്ചു. ദേവസ്വം ബോര്‍ഡ് എഴുതി നല്‍കിയിരുന്ന രേഖകളാണ് ഇതില്‍ പലതും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവപ്രതിമകളും വലംപിരി ശംഖുകളും കിട്ടിയ വിവരമറിഞ്ഞ് നിരവധി പേരാണ് ഹരിദാസി​െൻറ വീട്ടിലെത്തുന്നത്. കുരിയാല പുതുക്കി ക്ഷേത്രമായി നിർമിക്കേണ്ടതിനാല്‍ വേലപ്ര തിരുമേനിയുടെ നേതൃത്വത്തില്‍ ഇതിന് പ്രാരംഭ ചടങ്ങ് അടുത്തദിവസം ആരംഭിക്കും. വൻകിട കരാറുകളിലെ അഴിമതി ഒഴിവാക്കാൻ സംവിധാനം വേണം -കരാറുകാർ ആലപ്പുഴ: വൻകിട കരാറുകളിലെ അഴിമതി ഒഴിവാക്കാൻ സംവിധാനം വേണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുതാര്യമായ കരാർ വ്യവസ്ഥകളുടെ അഭാവവും കോർപറേറ്റുകളുടെ താൽപര്യ സംരക്ഷണത്തിനുള്ള ഒത്തുതീർപ്പുകളും രാജ്യത്തിന് കനത്ത നഷ്ടം ഉണ്ടാക്കുകയാണ്. കേന്ദ്ര-സംസ്ഥാന പൊതുമരാമത്ത് മാന്വലുകളോ കരാർ നിയമങ്ങളോ കോർപറേറ്റുകളുമായി ഉണ്ടാക്കുന്ന കരാറുകൾക്ക് ബാധകമല്ല. ഏതാനും ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും മാത്രം തീരുമാനിക്കുന്ന കാര്യങ്ങളാണ് നടപ്പാക്കപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പരിഹരിക്കാൻ ജി.എസ്.ടി കൗൺസിലി​െൻറ മാതൃകയിൽ കരാർ വ്യവസ്ഥകൾ, നിരക്കുകൾ, നടപടിക്രമങ്ങൾ എന്നിവ നിശ്ചയിക്കുന്നതിന് ഒരുസമിതി രൂപവത്കരിക്കണം. ഏത് പ്രവൃത്തിയായാലും ശാസ്ത്രീയമായി തയാറാക്കുന്ന പ്രാദേശിക നിരക്കുകളുടെ അടിസ്ഥാനത്തിൽവേണം കരാർ തുക നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല നേതാക്കളായ കെ.കെ. ശിവൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story