Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:08 AM IST Updated On
date_range 21 April 2018 11:08 AM ISTപോറ്റിവളർത്തൽ: ജില്ലയിൽ ഗുണം ലഭിച്ചത് 32 കുട്ടികൾക്ക്
text_fieldsbookmark_border
ആലപ്പുഴ: കുരുന്നുകൾക്ക് പുതുജീവൻ നൽകുന്ന സർക്കാറിെൻറ പോറ്റിവളർത്തൽ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ ഗുണം ലഭിച്ചത് 32 കുട്ടികൾക്ക്. മാതാപിതാക്കൾക്ക് കൂടെ നിർത്താൻ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്ന രീതിയാണ് പോറ്റിവളർത്തൽ. ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളരാൻ സാഹചര്യം ഒരുക്കുകയാണ് മുഖ്യലക്ഷ്യം. ഇൻറേഗ്രറ്റഡ് ചൈൽഡ് ആൻഡ് െപ്രാട്ടക്ഷൻ നിയമപ്രകാരമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നാലുമുതൽ 18 വയസ്സുവരെയുള്ള കുട്ടികളെയാണ് പോറ്റിവളർത്താൻ നൽകിയിട്ടുള്ളത്. 2014ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 32 കുഞ്ഞുങ്ങളെയാണ് പോറ്റിവളർത്തലിന് നൽകിയത്. ഈ വർഷം അഞ്ചുകുട്ടികളെ പോറ്റിവളർത്താൻ നൽകുകയും നാല് കുട്ടികളെ നൽകാനുള്ള നടപടി തുടരുകയും ചെയ്യുന്നു. ഈ വർഷം ദത്തെടുത്തത് മുഴുവൻ പെൺകുട്ടികെളയാണ്. പോറ്റിവളർത്തൽ അഞ്ചുവർഷം തികയുന്നപക്ഷം നിലവിൽ കുട്ടികൾക്ക് അവകാശികളില്ലെങ്കിൽ നിയമപരമായി ദത്തെടുക്കാനും സാഹചര്യമുണ്ടെന്ന് ജില്ല സാമൂഹികനീതി ഓഫിസർ അനീറ്റ എസ്. ലിൻ പറഞ്ഞു. ജില്ല ബാലശാസ്ത്ര കോൺഗ്രസ് ഇന്നും നാളെയും ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിെൻറ തുടർച്ചയായുള്ള ജില്ല ബാലശാസ്ത്ര കോൺഗ്രസ് ശനി, ഞായർ ദിവസങ്ങളിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിവിധ സ്കൂളുകളിൽനിന്ന് ഇരുനൂറിലേറെ വിദ്യാർഥിപ്രതിഭകളും അധ്യാപകരും ശാസ്ത്രപ്രവർത്തകരും പങ്കെടുക്കും. രംഗോത്സവം, സർഗോത്സവം, വർണോത്സവം, പഠനോത്സവം എന്നീ നാല് മേഖലയിൽ അതത് രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാർഥികളുടെ സർഗസൃഷ്ടികളുടെ അവതരണവും നക്ഷത്ര നിരീക്ഷണവും സിനിമപ്രദർശനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് സമാപന സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ സമ്മാനദാനം നിർവഹിക്കും. വ്യവസായ വകുപ്പ് അദാലത് ആലപ്പുഴ: സർക്കാറിെൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അദാലത് നടത്തുന്നു. അദാലത്തിൽ ഉൾപ്പെടുത്തേണ്ട പരാതികൾ മേയ് അഞ്ചിനകം Industrise.kerala.gov.inലെ ലിങ്ക് ആയ എന്ന Ministers Adalath പോർട്ടൽ വഴി ഓൺലൈനായും ആലപ്പുഴ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് നേരിട്ടും നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story