Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:38 AM GMT Updated On
date_range 21 April 2018 5:38 AM GMT'സിംഫണി'യിൽ കാഴ്ചക്കൂട്ടായി ചിത്രജാലകം; കലാവിരുന്ന്
text_fieldsbookmark_border
കൊച്ചി: ഒരു നാടിെൻറ ചരിത്രവും സംസ്കാരവും മഹാപ്രവാഹമായി മാറിയ പെരിയാറിെൻറ പെരുമകൾ തൊട്ടുണർത്തി 'മാധ്യമം' സംഘടിപ്പിക്കുന്ന 'സിംഫണി: പെരിയാറിെൻറ പെരുമ്പറ'ക്ക് അരങ്ങുണരുന്നു. ഭാഷയുടെയും ദേശത്തിെൻറയും അതിർത്തികൾ കടന്ന് എത്തിയവർക്ക് ആതിഥ്യമരുളി നാനാത്വത്തിലെ ഏകത്വം വിളംബരം ചെയ്ത പെരുമ്പാവൂർ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സംഗീത സാംസ്കാരിക മഹോത്സവമാകും 'സിംഫണി'. പെരിയാറിെൻറ പൈതൃകവും സൗന്ദര്യവും സമ്മേളിക്കുന്ന പ്രദർശനങ്ങളും പ്രമുഖ പിന്നണി ഗായകർ നേതൃത്വം നൽകുന്ന സംഗീതവിരുന്നും കേരളത്തിെൻറ യശസ്സുയർത്തിയവർക്ക് ആദരവും അരങ്ങിൽ വിസ്മയം തീർക്കുന്ന അക്രോബാറ്റിക് പ്രകടനങ്ങളും 'സിംഫണി'യെ സമ്പന്നമാക്കും. ഇൗ മാസം 29ന് പെരുമ്പാവൂർ ആശ്രമം സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. രാവിലെ ഒമ്പതിന് വിദ്യാർഥികളുടെ ചിത്രരചന മത്സരത്തോടെയാണ് തുടക്കം. 10 മുതൽ പെരിയാർ തീരത്തുനിന്ന് കണ്ടെടുത്ത ചരിത്രശേഷിപ്പുകളുടെയും പ്രമുഖ ഫോേട്ടാഗ്രാഫർമാർ പകർത്തിയ പെരിയാർ ചിത്രങ്ങളുടെയും പ്രദർശനം. മാധ്യമ ചരിത്രത്തിലെ നാഴികക്കല്ലുകൾ വിളിച്ചോതുന്ന പ്രത്യേക പവിലിയനും ഉണ്ടാകും. വൈകീട്ട് അഞ്ചിന് സ്വാഗത സംഗീത ശിൽപത്തോടെ അഞ്ച് മണിക്കൂർ നീളുന്ന 'സിംഫണി'ക്ക് തിരശ്ശീല ഉയരും. കസ്തൂരിമണമുള്ള പാട്ടുകളിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ എം.കെ. അർജുനൻ മാസ്റ്റർ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബു പോൾ, പെരുമ്പാവൂരിെൻറ സ്വന്തം സംഗീതജ്ഞരായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ശങ്കരൻ നമ്പൂതിരി, സന്തോഷ് ട്രോഫി ടീം പ്രതിനിധികൾ എന്നിവരെ ആദരിക്കും. തുടർന്ന്, മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും മധുരഗാനങ്ങളും മാപ്പിളപ്പാട്ടുകളുടെ ഇമ്പമാർന്ന ശീലുകളുമായി പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, രഹ്ന, രാഹുൽ, റഹ്മാൻ, ക്രിസ്റ്റകല, അസ്ലം എന്നിവർ അരങ്ങിലെത്തും. പെരിയാറിെൻറ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങളും പുനർജനിക്കും. നാടൻപാട്ടിെൻറ ഇൗണങ്ങളുമായി മണി 'നാട്ടുപൊലിമ'യും അനുകരണകലയുടെ വേറിട്ട മുഖവുമായി പ്രശാന്തും ഇവർക്കൊപ്പമുണ്ടാകും. അക്രോബാറ്റിക് ടീമിെൻറ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും സംഗീതത്തിെൻറ പശ്ചാത്തലത്തിൽ മണൽ ചിത്രങ്ങൾ ഒരുക്കുന്ന 'സാൻഡ് ആർട്ടും' സിംഫണിക്ക് അകമ്പടിയേകും. പ്രവേശനം സൗജന്യ പാസ്മൂലം. ഫോേട്ടാ മത്സരം: എൻട്രി 25 വരെ കൊച്ചി: 'സിംഫണി: പെരിയാറിെൻറ പെരുമ്പറ' പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഇൗ മാസം 29ന് രാവിലെ ഒമ്പതിന് പെരുമ്പാവൂർ ആശ്രമം സ്കൂൾ ഒാഡിറ്റോറിയത്തിലാണ് മത്സരം. അഞ്ചുമുതൽ പത്ത് വയസ്സുവരെ, 11 മുതൽ 15 വയസ്സുവരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായുള്ള മത്സരത്തിൽ പെങ്കടുക്കാൻ 89215 77982 എന്ന വാട്സ്ആപ്പ് നമ്പറിൽ പേര്, വിലാസം, പഠിക്കുന്ന സ്കൂളും ക്ലാസും, ഫോൺ നമ്പർ എന്നിവ സഹിതം 24 വരെ രജിസ്റ്റർ ചെയ്യാം. പൊതുജനങ്ങൾക്ക് 'പെരിയാർ കാഴ്ച' വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോേട്ടാഗ്രാഫി മത്സരത്തിന് 25 വരെ symphony18@madhyamam.in എന്ന ഇ-മെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കാം.
Next Story