Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:03 AM IST Updated On
date_range 21 April 2018 11:03 AM ISTപകൽവീടുകൾ കാര്യക്ഷമമാക്കാൻ മൂന്നംഗ സമിതി
text_fieldsbookmark_border
ആലപ്പുഴ: വയോജനങ്ങളുടെ ക്ഷേമത്തിന് പണികഴിപ്പിച്ച യെ ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻറ് ജി. വേണുഗോപാൽ ചുമതലപ്പെടുത്തി. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും 2017-18 സ്പിൽ ഓവർ വർക്കുകൾ അടിയന്തരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. 2018-19 വാർഷിക പദ്ധതികൾ അംഗീകരിച്ച യോഗം മുൻവർഷങ്ങളിലെ പോരായ്മകൾ മാറ്റി കാര്യക്ഷമമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രസിഡൻറ് അറിയിച്ചു. ജില്ലയിൽ കാർഷിക കലണ്ടർ നടപ്പാക്കുന്നതിലും തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടറുകൾ സമയത്ത് തുറക്കുന്നതിലും ജാഗ്രതയോടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കർഷകരുടെയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെയും ആവലാതികൾ പരിഹരിക്കണം. താറാവുകർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പറഞ്ഞു. വൈസ് പ്രസിഡൻറ് ദലീമ ജോജോ, വിവിധ സ്ഥിരം സമിതി അംഗങ്ങളായ കെ.കെ. അശോകൻ, കെ.ടി. മാത്യു, വിശ്വൻ പടനിലം, ജോജി ചെറിയാൻ, കെ. സുമ, ബിനു ഐസക് രാജു, സജിമോൾ ഫ്രാൻസിസ്, അരിത ബാബു എന്നിവർ ചർച്ചയിൽ സംസാരിച്ചു. കലാജാഥ പ്രയാണം നടത്തി ആലപ്പുഴ: സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാട് ഷൗക്കത്ത് നയിക്കുന്ന കലാജാഥയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. ചേർത്തലയിൽനിന്നാണ് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നൊരുക്കമായാണ് കലാജാഥ നടത്തിയത്. വെള്ളിയാഴ്ച രാവിലെ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം നടന്ന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു കലാജാഥ ഉദ്ഘാടനം ചെയ്തു. ഓട്ടൻതുള്ളൽ, തെരുവുനാടകം, നാടൻ പാട്ടുകൾ, ദേശഭക്തിഗീതങ്ങൾ എന്നിവ കലാജാഥയിൽ ഉണ്ട്. വൈകീട്ട് നാലോടെ ആലപ്പുഴയിൽ പ്രവേശിച്ച കലാജാഥ നഗരചത്വരത്തിലാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story