Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 10:57 AM IST Updated On
date_range 19 April 2018 10:57 AM ISTകരിയർ ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 29ന് ആലപ്പുഴ നഗരചത്വരത്തിൽ കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന ക്ലാസ് എന്നിവ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുൻ ജോയൻറ് ഡയറക്ടർ ബി.എസ്. വാര്യർ കരിയർ ഗൈഡൻസ് ക്ലാസും പ്രവീൺ പരമേശ്വർ വ്യക്തിത്വ വികസന ക്ലാസും നയിക്കും. പങ്കെടുക്കാൻ പേര്, പഠിക്കുന്ന ക്ലാസ്, മൊബൈൽ നമ്പർ എന്നിവയടങ്ങുന്ന അപേക്ഷ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിമാരുടെ ശിപാർശയോടെ കിടങ്ങാപറമ്പിെല യൂനിയൻ ഓഫിസിൽ 22ന് മുമ്പ് എത്തിക്കണം. ആയുധങ്ങളുമായി ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ ഹരിപ്പാട്: ആയുധങ്ങളുമായി പിടിയിലായ രണ്ട് ക്വട്ടേഷൻ സംഘാംഗങ്ങളെ കോടതി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ചെറിയനാട് സുരാജ് (29) പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ ലാസർ രാജൻ (27) എന്നിവരെയാണ് ഹരിപ്പാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്. ചൊവ്വാഴ്ച രാത്രിയോടെ കരുവാറ്റ എൻ.എസ്.എസ് കരയോഗത്തിന് എതിർവശത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ ഹരിപ്പാട് സി.ഐ ടി. മനോജിെൻറ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. വടിവാൾ, രണ്ട് കഠാര, ഹോക്കി സ്റ്റിക്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറെത്ത നഴ്സിങ്, എൻജിനീയറിങ്, പോളിടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം തരപ്പെടുത്തിനൽകി വിദ്യാർഥികളിൽനിന്ന് വൻതുക കമീഷൻ വാങ്ങുന്നതിനൊപ്പം കഞ്ചാവ് വിൽപനയും ഇവർ നടത്തിവന്നു. ഇവർ താമസിക്കുന്ന വീട്ടിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും രാത്രി വന്നുപോയിരുന്നു. കഞ്ചാവും മറ്റുലഹരിവസ്തുക്കളും ഇവിടെ വിൽപന നടത്തിവരുകയായിരുെന്നന്ന് സി.ഐ പറഞ്ഞു. തകഴി കുന്നുമ്മ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം 21ന് തകഴി: തകഴി കുന്നുമ്മയിൽ പുതുക്കിപ്പണിത മുഹ്യിദ്ദീൻ ജുമാമസ്ജിദിെൻറ ഉദ്ഘാടനം 21ന് വൈകീട്ട് നാലിന് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കുന്നുമ്മ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്ല തങ്ങൾ ദാരിമി അൽ ഹൈദ്രൂസി അധ്യക്ഷത വഹിക്കും. മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യപ്രഭാഷണം നടത്തും. മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി എട്ടിന് മതപ്രഭാഷണം നടത്തും. 20ന് രാത്രി 10ന് മജ്ലിസൂന്നൂർ ആത്മീയ സദസ്സിന് ചീഫ് ഇമാം അബ്ദുല്ല തങ്ങൾ ദാരിമി നേതൃത്വം നൽകും. സനാതന മാതൃസഭ വാർഷികസമ്മേളനം നാളെ ഹരിപ്പാട്: സനാതന മാതൃസഭയുടെ ഒന്നാമത് സംസ്ഥാന വാർഷിക സമ്മേളനം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് 131ാം നമ്പർ കരുവാറ്റ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. സ്ത്രീസുരക്ഷ, ആത്മീയ വിദ്യാഭ്യാസം, ജീവകാരുണ്യസേവ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാധാന്യം കൊടുത്താണ് സംഘടന പ്രവർത്തിക്കുന്നത്. മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story