Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:24 AM GMT Updated On
date_range 19 April 2018 5:24 AM GMTതെരഞ്ഞെടുപ്പ് കമീഷനെ സമ്മർദത്തിലാക്കാൻ സി.പി.എം ശ്രമിക്കുന്നു ^ബി.ജെ.പി
text_fieldsbookmark_border
തെരഞ്ഞെടുപ്പ് കമീഷനെ സമ്മർദത്തിലാക്കാൻ സി.പി.എം ശ്രമിക്കുന്നു -ബി.ജെ.പി ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് കമീഷനെ അനാവശ്യ സമ്മർദത്തിലാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ. എം.എൽ.എ മരിച്ചാൽ ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ചട്ടം. ആ ചട്ടം അനുസരിച്ച് ജൂലൈ 14നകമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വൈദ്യുതി മുടങ്ങും ചേർത്തല: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇരുവേലി, നൈപുണ്യ, മൂലേപ്പള്ളി, ചുടുകാട്, വടക്കേയങ്ങാടി കവല, ഫുഡ് പാക്കേഴ്സ്, പവർ ഹൗസ് പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് ബുധനൂർ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രം: പത്താമുദയ മഹോത്സവം: രാവിലെ 5.30 മാന്നാർ കുട്ടമ്പേരൂർ കൊറ്റാർകാവ് കരയാംമഠം ഭദ്രകാളീക്ഷേത്രം: ദേവീഭാഗവത സപ്താഹയജ്ഞം-രാവിലെ 6.00 മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: അഖില കേരള ഫുട്ബാൾ ടൂർണമെൻറ്- വൈകു. 5.00. മാരാരിക്കുളം മഹാദേവ ക്ഷേത്രം: വരാഹപുരാണ യജ്ഞം- രാവിലെ 7.00. അർത്തുങ്കൽ സെൻറ് ജോർജ് ഇടവക ദേവാലയം: ഗീവർഗീസ് സഹദായുടെ തിരുനാൾ- രാവിലെ 6.00. മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം: കഥകളി ഉത്സവം- വൈകു. 7.00. കൊക്കോതമംഗലം കോതകാട്ട് ധർമശാസ്താ ക്ഷേത്രം ഉത്സവം: രാവിലെ 7.00 വയലാർ കുറവരുകടവിൽ ക്ഷേത്രം: കളമെഴുത്തും പാട്ടും -രാവിലെ 11.30 കളവംകോടം കുട്ടത്തിവീട് ക്ഷേത്രം പ്രതിഷ്ഠ വാർഷികം -വൈകു. 7.00. കൊക്കോതമംഗലം കുത്തുകാട്ട് ധർമശാസ്താ ക്ഷേത്രം രോഹിണി ഉത്സവം: ഭസ്മക്കളം- രാവിലെ 10.00. ചേർത്തല തെക്ക് തയ്യിൽകളരി ക്ഷേത്രം സപ്താഹം- രാവിലെ 8.00. കണിച്ചുകുളങ്ങര ജങ്ഷൻ എസ്.എൻ പുരം പാൽകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: സപ്താഹം-രാവിലെ 8.00. തിരുവിഴ വലിയവീട് ദേവീക്ഷേത്രം: സപ്താഹം-രാവിലെ 8.00. ശ്രീകണ്ഠമംഗലം അയ്യനാട് വാരണശ്ശേരിൽ ക്ഷേത്രം: സപ്താഹം-രാവിലെ 8.00.
Next Story