Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രി കാൻറിനിലെ...

ആശുപത്രി കാൻറിനിലെ ഭക്ഷണത്തിൽ പല്ലിയുടെ അവശിഷ്​ടം

text_fields
bookmark_border
ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിലെ കാൻറിനിൽനിന്ന് വാങ്ങിയ പ്രഭാത ഭക്ഷണത്തിൽ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി. വലിയകുളം സിന്ധ്യപുരയിടം സാബുറ ചൊവ്വാഴ്ച ഇഡ്ഡലിയും സാമ്പാറും വാങ്ങിയിരുന്നു. മകൾക്ക് ഭക്ഷണം കൊടുക്കാൻ തുറന്നപ്പോഴാണ് പല്ലിയെ കണ്ടത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ സൂപ്രണ്ട് വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തിയെങ്കിലും സാമ്പിൾ ശേഖരിക്കാനോ പരാതിക്കാരിയെ കണ്ട് വിവരങ്ങൾ ആരായാനോ ശ്രമിക്കാത്തതിൽ പ്രതിഷേധമുയർന്നു. ഇതേത്തുടർന്ന് സാമ്പിൾ ശേഖരിച്ചു. 10 വർഷമായി കുടുംബശ്രീക്കാണ് കാൻറീനി​െൻറ നടത്തിപ്പ് ചുമതല. അടുക്കളയുടെ ശോച്യാവസ്ഥയാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിയതെന്നാണ് ആരോപണം. കാലാകാലങ്ങളായി ജീവനക്കാർ തന്നെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. സംഭവം അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കാൻറീൻ പ്രവർത്തനം സുതാര്യമാക്കുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവത്തിനുശേഷം ഭക്ഷ്യ സുരക്ഷ വിഭാഗം കാൻറീൻ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസും നടത്തി. കരാറുകാരനോട് നേതൃത്വത്തിന് മൃദുസമീപനം സി.പി.എമ്മിനെതിരെ സി.ഐ.ടി.യു അമ്പലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ സി.ഐ.ടി.യു തൊഴിലാളികള്‍. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി കെട്ടിടനിർമാണക്കരാറുകാരനോടുള്ള മൃദുസമീപനമാണ് തൊഴിലാളികള്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയത്. സി.ഐ.ടി.യു നീര്‍ക്കുന്നം വണ്ടാനം യൂനിറ്റിലെ തൊഴിലാളികളാണ് പാര്‍ട്ടി നേതൃത്വത്തി​െൻറ നിലപാടിനെതിരെ രംഗത്തുവന്നത്. രണ്ടുമാസം മുമ്പ് ചെയ്ത ജോലിയുടെ കൂലി ഇതുവരെ നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനെതിരെ കരാര്‍ കമ്പനിയുടെ താല്‍ക്കാലിക ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം കൂലി നല്‍കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, 90 ദിവസത്തെ വേതനം നല്‍കാനിരിക്കെ ചില തൊഴിലാളികള്‍ക്ക് മാത്രമാണ് തുക ലഭിച്ചത്. ഇതിനെതിരെ സമരം ചെയ്തപ്പോള്‍ തൊഴില്‍തടസ്സപ്പെടുത്തിയെന്നാരോപിച്ച് കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കി. തൊഴിലാളികള്‍ നേരിടുന്ന ഇത്തരം വിഷയത്തില്‍ സി.പി.എം നേതൃത്വമോ സ്ഥലം എം.എല്‍.എയൊ ഇടപെട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. രാത്രിയും പകലുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ഓളം ഇതരസംസ്ഥാനതൊഴിലാളികള്‍ ദിവസേന തൊഴിലെടുക്കുമ്പോഴും പ്രദേശത്തുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തബന്ധമാണ് കരാറുകാരനുള്ളതെന്നും അതാണ് പാര്‍ട്ടിനേതൃത്വവും സ്ഥലം എം.എല്‍.എയും ഒഴിഞ്ഞുനില്‍ക്കുന്നതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. മെഡിക്കൽ കോളജ് നിർമാണ കൂലി പ്രശ്നം: തൊഴിലാളികള്‍ കരാര്‍കമ്പനിയുടെ ഓഫിസ് ഉപരോധിച്ചു അമ്പലപ്പുഴ: തൊഴില്‍ ചെയ്തിട്ടും കൂലി ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ കരാര്‍കമ്പനിയുടെ ഓഫിസ് ഉപരോധിച്ചു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിർമാണം നടക്കുന്ന സൂപ്പര്‍സ്‌പെഷാലിറ്റി ബ്ലോക്കി​െൻറ കരാര്‍ ഏറ്റെടുത്ത ചെറിയാന്‍വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ താല്‍ക്കാലിക ഓഫിസാണ് സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് തൊഴിലാളികള്‍ ഉപരോധിച്ചത്. പ്രധാനമന്ത്രി സ്വസ്ത്യസുരക്ഷ യോജന പദ്ധതിയില്‍ 72.11 കോടിയുടെ കെട്ടിടനിർമാണ സമുച്ചയങ്ങളുടെ നിർമാണജോലികളാണ് നടക്കുന്നത്. 2017 ജൂലൈ 12 നാണ് ചെറിയാന്‍വര്‍ക്കി കമ്പനി നിർമാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. 21 മാസം കൊണ്ട് നിർമാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. കരാറുകാര​െൻറ അധീനതയിലുള്ള 50 ഓളം ഇതര സംസ്ഥാനതൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. എന്നാല്‍, പ്രാദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന് കാട്ടി നിർമാണപ്രവര്‍ത്തനങ്ങളുടെ ആരംഭകാലത്ത് കരാറുകാരനെ സമീപിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ലേബര്‍ കമീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴില്‍ ദിനങ്ങളില്‍ (മനുഷ്യാധ്വാനം ആവശ്യമുള്ള ഘട്ടത്തില്‍) പ്രാദേശികമായി 13 തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന് ധാരണയായി. ഇതി​െൻറ അടിസ്ഥാനത്തിലാണ് നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രാദേശികതൊഴിലാളികള്‍ക്ക് നിത്യേന നല്‍കിയിരുന്ന കൂലി പിന്നീട് എല്ലാ ശനിയാഴ്ചയും നല്‍കാമെന്നറിയിച്ചു. തുടക്കത്തില്‍ കൃത്യമായി നല്‍കിയിരുന്നെങ്കിലും പിന്നീട് ലഭിക്കാതെയായി. ഇത്തരത്തില്‍ 90 ഓളം തൊഴിലാളികള്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. മാര്‍ച്ച് മുതല്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ഈ കൂലി ആവശ്യപ്പെട്ട് കമ്പനി അധികൃതരെ സമീപിക്കുമ്പോഴും നിഷേധാത്മക നിലപാടാണ് ഇവര്‍ കൈക്കൊണ്ടത്. കൂലി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികള്‍ കമ്പനി ഓഫിസിന് മുന്നില്‍ സൂചനാസമരം നടത്തിയിരുന്നു. അമ്പലപ്പുഴ പൊലീസി​െൻറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കൂലി ഉടന്‍ ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളാമെന്ന് തൊഴിലാളികളെ അറിയിച്ചു. എന്നാല്‍, ഒരാഴ്ച പിന്നിട്ടിട്ടും കൂലി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപരോധസമരവുമായി ചൊവ്വാഴ്ച രംഗത്തെത്തിയത്. അമ്പലപ്പുഴ എസ്.ഐ എം. പ്രതീഷ്‌കുമാറി​െൻറ സാന്നിധ്യത്തില്‍ കമ്പനി പ്രോജക്ട് മാനേജര്‍, തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story