Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളുടെ നാടക...

കുട്ടികളുടെ നാടക ക്യാമ്പ് തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: കുട്ടികളിലെ കലാവാസന ഉണർത്തുന്നതിൽ നാടക ക്യാമ്പുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് നടൻ സുധീർ കരമന. എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 'സർഗവസന്തം' നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ക്യാമ്പുകളും പരിപാടികളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡയറക്ടർ നെടുമുടി ഹരികുമാർ, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡൻറ് രവി പാലത്തുങ്കൽ എന്നിവർ സംസാരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റൻറ് ചിഞ്ചു പ്രകാശ് സ്വാഗതവും ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ നന്ദിയും പറഞ്ഞു. ക്യാമ്പി​െൻറ ഡയറക്ടർ സാഹിത്യകാരൻ സെബാസ്റ്റ്യൻ പള്ളിത്തോടാണ്. നാടകപ്രവർത്തകരായ നിഷാദ് പുത്തൂർ, പി.വി. ബെന്നി എന്നിവരും ക്ലാസുകൾ നയിക്കും. സമാപന ദിവസമായ ബുധനാഴ്ച കുട്ടികൾതന്നെ അണിയിച്ചൊരുക്കുന്ന നാടകങ്ങൾ അരങ്ങേറും. ഫുട്ബാള്‍ പരിശീലനം ആലപ്പുഴ: സ്ത്രീശാക്തീകരണത്തോടൊപ്പം സാമൂഹിക ശാക്തീകരണവും സാധ്യമാക്കാന്‍ പുതുതലമുറക്ക് പരിശീലനം ഉറപ്പാക്കണമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍. കുട്ടനാട് താലൂക്കില്‍ ആരംഭിച്ച ബാലസഭ അംഗങ്ങളുടെ ഫുട്ബാള്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഹ്രസ്വചിത്ര നിർമാണം, ഫുട്ബാള്‍, ക്രിക്കറ്റ്, എഴുത്ത് തുടങ്ങി കലാകായിക-സാഹിത്യ രംഗങ്ങളില്‍ ബാലസഭ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. സ്‌കൂള്‍ അവധിക്കാലത്ത് ജില്ലയിലെ വിവിധ മേഖലകള്‍ തിരിച്ചാണ് പരിശീലനം ലഭ്യമാക്കുകയെന്നും അവർ പറഞ്ഞു. 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ഫുട്ബാള്‍ പരിശീലന ക്യാമ്പ്. 15 ദിവസമുണ്ടാകും. സംസ്ഥാന ഫുട്ബാൾ താരം സനു സലിംകുമാര്‍, യൂനിവേഴ്‌സിറ്റി താരം ജെയ്‌സി മാത്യു, കോച്ച് എ. ശ്രീജിത്ത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജി. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ശോഭന സനഹാസനന്‍, ബാലസഭ ആര്‍.പി ജതീന്ദ്രന്‍, വിഷ്ണുമായ, ശ്രീകുമാര്‍, ബ്ലോക്ക് കോഓഡിനേറ്റര്‍മാരായ ടി. ശ്രീദേവി, സുമയ്യ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് സൈബർശ്രീയുടെ ഹരിപ്പാട് സബ് സ​െൻററിൽ ഡിജിറ്റൽ പ്രിൻറ് ആൻഡ് വെബ് ഡിസൈനിങ് കോഴ്സിലേക്ക് സൗജന്യ കംപ്യൂട്ടർ പരിശീലനം നൽകും. പരിശീലന കാലവധി നാല് മാസം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ പാസായവർക്കും എൻജിനീയറിങ് കോഴ്സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി 21-26. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 3500 രൂപ ലഭിക്കും. ഏപ്രിൽ 27നകം സൈബർശ്രീ, സി-ഡിറ്റ്, ഹരിപ്പാട് സബ് സ​െൻറർ, 15/ 386 ഗ്ലോബൽ മെഡിക്കൽ സ​െൻറർ ബിൽഡിങ്, കെ. സി.ടി വർക്ക്ഷോപ്പിന് സമീപം, വെട്ടുവേനി, ഹരിപ്പാട്, ആലപ്പുഴ- 690 514 വിലാസത്തിൽ എസ്.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾ അപേക്ഷ അയക്കണം. ഇ-മെയിൽ cybersricdti@gmail.com വെബ് സൈറ്റ്: www.cybersri.org ഫോൺ: 0479 -2414152, 94476 37226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story