പാസഞ്ചർ ട്രെയിനിൽ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴക്ക്

05:47 AM
17/04/2018
ആലപ്പുഴ: പാസഞ്ചർ ട്രെയിനി‍​െൻറ ബ്രേക്കിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ആലപ്പുഴ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് 5.20ന് എത്തിയ എറണാകുളം-കൊല്ലം പാസഞ്ചറി‍​െൻറ (5633) അവസാന ബോഗിക്കടിയിൽനിന്നാണ് തീ പടർന്നത്. ഇത് കണ്ട യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. ഉടൻ മെക്കാനിക്കൽ വിഭാഗത്തിൽനിന്ന് ജീവനക്കാരെത്തി തീയണച്ചു. ബ്രേക്ക് സംവിധാനം തകരാറിലായതാണ് തീപിടിത്തത്തിന് കാരണം. ആരുടെയും ശ്രദ്ധയിൽെപട്ടില്ലായിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ മുക്കാൽ മണിക്കൂർ വൈകിയാണ് ആലപ്പുഴയിൽനിന്ന് പുറപ്പെട്ടത്.
Loading...
COMMENTS