മുസ്​ലിം സംയുക്തവേദി പ്രതിഷേധ പ്രകടനം

05:44 AM
17/04/2018
ആലപ്പുഴ: കശ്മീരിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ മുസ്ലിം സംയുക്ത വേദി നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സക്കരിയ ബസാറിൽ നിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. പ്രതിഷേധ സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗം ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കഠ്വ, ഉന്നാവ് സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മതങ്ങളുടെ സാംസ്കാരിക പൈതൃകങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മസ്താൻ പള്ളി ഇമാം പി.എ. ജാഫർ സാദിഖ് സിദ്ദീഖി ആമുഖപ്രഭാഷണം നടത്തി. പ്രകടനത്തിന് ചെയർമാൻ ഫൈസൽ ഷംസുദ്ദീൻ, കൺവീനർ ഹാരിസ് സലിം, ട്രഷറർ എസ്.എം.ജെ. അബൂബക്കർ, വൈസ് പ്രസിഡൻറ് എസ്. സാലിം, വിവിധ മുസ്ലിം സംഘടന നേതാക്കളായ കെ.എസ്. അഷ്റഫ്, ബി.എ. ഗഫൂർ, പി.എസ്. അഷ്റഫ്, കെ. അൻസാരി, എം. ബാബു, പി.ഐ. സലാം, അയ്യൂബ്, എം.കെ. നവാസ്, കെ.എ. അൻസാരി, ഷാജി കോയ, സാഗർ സിത്താര, നിയാസ് മസ്താൻ, പി.എ. ജാഫർ സാദിഖ് സിദ്ദീഖി, എ.എം. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.
Loading...
COMMENTS