Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമൂഹത്തെ വിഭജിക്കാന്‍...

സമൂഹത്തെ വിഭജിക്കാന്‍ അംബേദ്കറെ ആയുധമാക്കുന്നു ^പുലയ മഹാസഭ

text_fields
bookmark_border
സമൂഹത്തെ വിഭജിക്കാന്‍ അംബേദ്കറെ ആയുധമാക്കുന്നു -പുലയ മഹാസഭ ഹരിപ്പാട്: അധഃസ്ഥിതരെ ഉന്മൂലനം ചെയ്യാൻവേണ്ടി തയാറാക്കിയ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചവര്‍ ഇന്ന് അംബേദ്കറുടെ പേര് ഉപയോഗിച്ച് പട്ടികജാതി പീഡന നിയമം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് ഒാള്‍ കേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡൻറ് എം.കെ. വാസുദേവൻ. ദലിതനെന്നും സവര്‍ണനെന്നും സമൂഹത്തെ വിഭജിക്കാന്‍ അംബേദ്കറെ ആയുധമാക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി പ്രബന്ധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഡോ. ബി.ആര്‍. അംബേദ്കര്‍; ദേശീയവാദിയും നവോത്ഥാന നായകനും' വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം ഹരികുമാര്‍ ഇളയിടത്ത് പ്രബന്ധം അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് ഡോ. ഡി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സുരേഷ് മണ്ണാറശാല മുഖ്യാതിഥിയായി. സി.വി. വിനോദ് പ്രമേയം അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് ജോസ് സെബാസ്റ്റ്യന്‍, എസ്. കൃഷ്ണപിള്ള, ജീവന്‍ ചെങ്ങളത്ത്, ടി. സജി, ബിനു വിശ്വനാഥ്, പ്രദീഷ് പന്തപ്ലാവില്‍ എന്നിവര്‍ സംസാരിച്ചു. വിധവകള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ അഞ്ചുശതമാനം സംവരണം വേണം അമ്പലപ്പുഴ: വിധവകള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് കേരള വിധവ സംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരള വിധവ സംഘം ചെയര്‍മാന്‍ ടി.എന്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. രത്‌നമ്മാള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രജനി ഉദയന്‍, ബി. ഹരികുമാര്‍, സുനിൽ ജോർജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികൾ: രത്‌നമ്മാള്‍ (പ്രസി.), ഗണേശന്‍ (കോഓഡിനേറ്റര്‍), ഇന്ദു വിജയന്‍ (സെക്ര.), സിന്ധു അമ്മാള്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS
Next Story