Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:38 AM GMT Updated On
date_range 17 April 2018 5:38 AM GMTപരീക്ഷാഫലം
text_fieldsbookmark_border
തിരുവനന്തപുരം: 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (2015 അഡ്മിഷന്‍ റഗുലര്‍, 2014 അഡ്മിഷന്‍ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി, 2013 അഡ്മിഷന്‍ സപ്ലിമെൻററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മേയ് ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് എഫ്.ഡി.പി സി.ബി.സി.എസ്.എസ് ഗ്രൂപ് 2 (ബി) ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (340) പരീക്ഷയുടെ (2013 അഡ്മിഷന്‍, 2014 അഡ്മിഷന്‍ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി, 2015 അഡ്മിഷന്‍ െറഗുലര്‍) ഫലം വെബ്‌സൈറ്റില്‍. 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് എഫ്.ഡി.പി സി.ബി.സി.എസ്.എസ് ഗ്രൂപ് 2 (ബി) ബി.ബി.എ (195) പരീക്ഷയുടെ (2013 അഡ്മിഷന്‍/2014 അഡ്മിഷന്‍ മുതല്‍ (സപ്ലിമെൻററി/െറഗുലര്‍) ഫലം വെബ്‌സൈറ്റില്‍. 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ കമ്യൂണിക്കേറ്റിവ് അറബിക് വെബ്‌സൈറ്റില്‍. 2017 ഫെബ്രുവരിയില്‍ നടന്ന രണ്ടും നാലും സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ്- 2008 സ്‌കീം വെബ്‌സൈറ്റില്‍. ബിരുദാനന്തര ബിരുദ കോഴ്‌സ് അഡ്മിഷന്‍ പഠന വകുപ്പുകളില്‍ (സി.എസ്.എസ്) എം.ടെക് ഉള്‍പ്പെടെയുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. തീസിസ് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക് സപ്ലിമെൻററി പരീക്ഷയുടെ (2013 സ്‌കീം) തീസിസ് സമര്‍പ്പിക്കാനുള്ള തീയതി ഏപ്രില്‍ 25 വരെ നീട്ടി. ജൂനിയര്‍ പ്രോജക്ട് ഫെലോ നിയമനം ഫിസിക്‌സ് പഠനവകുപ്പിലേക്ക് ജൂനിയര്‍ പ്രോജക്ട് ഫെലോ (1) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ job notification എന്ന ലിങ്കിൽ ലഭിക്കും. പ്രോജക്ട് മൂല്യനിർണയം, വാചാപരീക്ഷ ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും യഥാക്രമം ഏപ്രില്‍ 19-നും 23-നും നെല്ലിക്കാട് മദര്‍തെരേസ കോളജിലും തുമ്പ സെൻറ് സേവ്യേഴ്‌സ് കോളജിലും നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വാചാ പരീക്ഷയും ഏപ്രില്‍ 19-ന് അതത് കോളജില്‍ നടത്തും. ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ കമ്യൂണിക്കേറ്റിവ് അറബിക് പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വാചാപരീക്ഷയും ഏപ്രില്‍ 19ന് മണക്കാട് നാഷനല്‍ കോളജില്‍ നടത്തും. ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ആൻഡ് വിഡിയോ പ്രൊഡക്ഷന്‍ പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വാചാപരീക്ഷയും യഥാക്രമം ഏപ്രില്‍ 19നും 23-നും കൊല്ലം എസ്.എന്‍ കോളജിലും തോന്നയ്ക്കല്‍ എ.ജെ കോളജിലും നടത്തും. ആലപ്പുഴ എസ്.ഡി.വി കോളജിലെ ജേണലിസം വിദ്യാർഥികള്‍ കൊല്ലം എസ്.എന്‍ കോളജിലും പാങ്ങോട് പല്‍പു കോളജിലെ ജേണലിസം വിദ്യാർഥികള്‍ തോന്നയ്ക്കല്‍ എ.ജെ കോളജിലും അതത് ദിവസങ്ങളില്‍ പരീക്ഷക്ക് ഹാജരാകണം.
Next Story