Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 10:41 AM IST Updated On
date_range 17 April 2018 10:41 AM ISTസ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സും സംരക്ഷിക്കപ്പെടണം ^കെ.സി.ബി.സി
text_fieldsbookmark_border
സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സും സംരക്ഷിക്കപ്പെടണം -കെ.സി.ബി.സി കൊച്ചി: കഠ്വയിലും ഉന്നാവിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗക്കൊലപാതകങ്ങൾ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് കെ.സി.ബി.സി. സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സിനും നേരേ ഉയരുന്ന ഭീഷണികൾ അത്യന്തം ആപത്കരവും ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ദുർബലരെയും ന്യൂനപക്ഷവിഭാഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും രാജ്യത്ത് അരാജകത്വം വളർത്തും. അക്രമികളുടെ രാഷ്ട്രീയമോ മതമോ നോക്കാതെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കേരളത്തിൽപോലും നിയമപാലകർ നിയമലംഘകരാകുന്ന കാഴ്ച ആശങ്കാജനകമാണ്. അതിക്രമത്തെ ന്യായീകരിക്കാനും കൂടുതൽ അതിക്രമങ്ങൾ പ്രവർത്തിക്കാനുമുള്ള ശ്രമങ്ങൾ ഞെട്ടിക്കുന്നതാണ്. രാജ്യത്തിെൻറ ഇതരഭാഗങ്ങളിലും സമാനസംഭവങ്ങൾ ആവർത്തിക്കുന്നത് ഭരണകൂടത്തിെൻറ കാര്യക്ഷമതയെയും ആത്്മാർഥതയെയും സംശയത്തിലാഴ്ത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story