Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 4:59 AM GMT Updated On
date_range 17 April 2018 4:59 AM GMTകഠ്വ കൊല; മറൈൻഡ്രൈവിൽ വിദ്യാർഥി പ്രതിഷേധം
text_fieldsbookmark_border
കൊച്ചി: കശ്മീരിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധപ്രകടനം മറൈൻ ഡ്രൈവ് വാക് വേയിൽ മഴവിൽ പാലത്തിന് സമീപം സമാപിച്ചു. സായാഹ്ന സദസ്സ് പ്രമുഖ ചലച്ചിത്രകാരൻ ആദം അയ്യൂബ് ഉദ്ഘാടനം ചെയ്തു. കഠ്വ പെൺകുട്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അദ്ദേഹം കത്തിച്ചുവെച്ച മെഴുകുതിരിയിൽനിന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രതിഷേധദീപം തെളിച്ചു. മുസ്ലിം--ദലിത് സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആസൂത്രിത കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പെൺകുട്ടിയോട് ഇത്ര ക്രൂരവും കാമവെറിയോടുംകൂടി സമീപിക്കാനുള്ള മനസ്സ് വളർത്തുന്ന രാഷ്ട്രീയ ആശയങ്ങളെ പുറന്തള്ളാൻ സമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ദലിത് ആക്ടിവിസ്റ്റും അഭിഭാഷകയുമായ പ്രീത, ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവർത്തക സബീന പുതുവൈപ്പ്, സുധേഷ് എം. രഘു, ജി.ഐ.ഒ ജില്ല സമിതി അംഗം ഫാത്തിമ ഹിസാന എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ഷബീർ ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ സ്വാഗതവും ജില്ല സെക്രേട്ടറിയറ്റ് അംഗം അസ്ന അമീൻ നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി രിസ്വാൻ പെരിങ്ങാല, സെക്രേട്ടറിയറ്റ് അംഗങ്ങളായ നിത്യാ ലിജോ, ഷാനി വല്ലം, സതീഷ് പാസ്റ്റർ, ഫരീദ്, അഫ്സൽ തോട്ടു മുഖം, രഹ്നാസ് ഉസ്മാൻ, റഊഫ് എന്നിവർ നേതൃത്വം നൽകി.
Next Story