Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.വി. തോമസിെൻറ നടപടി...

കെ.വി. തോമസിെൻറ നടപടി മതനിരപേക്ഷവാദികളോടുള്ള വെല്ലുവിളി ^സി.പി.എം

text_fields
bookmark_border
കെ.വി. തോമസി​െൻറ നടപടി മതനിരപേക്ഷവാദികളോടുള്ള വെല്ലുവിളി -സി.പി.എം കൊച്ചി: കഠ്വ, ഉന്നാവ് പീഡനങ്ങളിലും ദലിത്, ന്യൂനപക്ഷ ആക്രമണങ്ങളിലും സ്വീകരിച്ച സമീപനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക്കൂട്ടിൽ നിൽക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് സ്തുതി പാടിയ എറണാകുളം എം.പി കെ.വി. തോമസി​െൻറ സമീപനം മതനിരപേക്ഷവാദികളെയാകെ വെല്ലുവിളിക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ് സമ്പദ്ഘടന പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വംതന്നെ ഇതിനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ കെ.വി. തോമസ് പരസ്യമായി മോദി ഭക്തനായി മാറുന്നത് ആ പാർട്ടിയുടെ ഇരട്ടത്താപ്പാണ്. ഡൽഹിയിൽ രാഹുൽഗാന്ധി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സന്ദർഭംതന്നെ ത​െൻറ പ്രസ്താവനക്ക് കെ.വി. തോമസ് തെരഞ്ഞെടുത്തുവെന്നതും ഗൗരവതരമാണ്. നിർണായകഘട്ടത്തിൽ മോദിയെ പിന്തുണക്കാൻ മടി കാണിക്കില്ലെന്നതി​െൻറ സൂചനയാണിത്. ഏകാധിപതികളായ ഭരണാധികാരികൾക്കും ചില നല്ല വശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏകാധിപത്യപ്രവണതയെ പരോക്ഷമായി പിന്തുണക്കുകയാണ് കെ.വി. തോമസ് എം.പി ചെയ്തതെന്നും ജില്ല സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story