Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 11:08 AM IST Updated On
date_range 14 April 2018 11:08 AM ISTപുതിയ അധ്യയനവർഷം 2839 ഹൈടെക് ക്ലാസ്മുറികൾ
text_fieldsbookmark_border
ആലപ്പുഴ: സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ് മുറികളും പൂർണമായി ഹൈടെക്കാകുന്നു. സർക്കാർ, എയിഡഡ് സ്കൂളുകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും. 193 ഹൈസ്കൂളുകൾ, 111 ഹയർ സെക്കൻഡറി സ്കൂളുകൾ, 21 വി.എച്ച്.എസ്.ഇ സ്കൂളുകൾ എന്നിവിടങ്ങളിലാണ് ആധുനിക പഠന സൗകര്യങ്ങൾ തയാറാകുന്നത്. പുതിയ അധ്യയന വർഷം 2839 ക്ലാസ് മുറികളിൽ നൂതന സംവിധാനങ്ങൾ വരും. 1866 ഹൈസ്കൂൾ ക്ലാസ് മുറികൾ, 847 ഹയർ സെക്കൻഡറി ക്ലാസ് മുറികൾ, 104 വി.എച്ച്.എസ്.ഇ ക്ലാസ് മുറികൾ എന്നിവ ആധുനിക സൗകര്യങ്ങളോടെ പുതിയ അധ്യയന വർഷം കുട്ടികളെ വരവേൽക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് അതത് സ്കൂളുകൾ തന്നെയാണ്. പുതിയ ക്ലാസ് മുറികളിലേക്ക് ആവശ്യമായ ലാപ്ടോപ്, െപ്രാജക്ടർ എന്നിവ സർക്കാറിെൻറ കീഴിലുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ ആണ് നൽകുന്നത്. ഒപ്പം സ്ക്രീൻ, കംപ്യൂട്ടറുകൾ, ലാപ്ടോപ് എന്നിവയും ഓരോ ക്ലാസ്മുറിയിലും ഉണ്ടാകും. എല്ലാ ക്ലാസ് മുറികളിലും േബ്രാഡ്ബാൻറഡ് ഇൻറർനെറ്റ് കണക്ഷൻ തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ എട്ടുമുതൽ 12 വരെ ക്ലാസ് മുറികളാണ് പുതിയ അധ്യയനവർഷം പുതിയ രൂപത്തിലേക്ക് മാറുന്നത്. ആകെ 325 സ്കൂളുകളിലെ ക്ലാസ് മുറികളാണ് ഹൈടെക്കാവുക. സ്കൂൾ തലത്തിൽ 65 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. ക്ലാസ് മുറികൾ നോക്കിയാൽ 77 ശതമാനം ക്ലാസ് മുറികളും ഹൈടെക്കാവുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സ്കൂളുകളിലെല്ലാം ക്ലാസ് മുറിയിൽ ഇൻറർനെറ്റ് സൗകര്യവും തയാറായിട്ടുണ്ട്. സൗകര്യമില്ലാത്ത സ്കൂളുകളിൽ േബ്രാഡ് ബാൻഡ് കണക്ഷനുകളുടെ നടപടികളും പൂർത്തിയായിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ അധ്യയന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും കാര്യമായ ഇടപെടലുകൾ ആരംഭിച്ചുകഴിഞ്ഞു. ഓരോ സ്കൂളിെൻറയും അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. സ്കൂളിെൻറ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഇതിലുള്ളത്. ഇതനുസരിച്ച് പ്രശ്നപരിഹാരം കാണുകയാണ് ലക്ഷ്യം. സ്കൂളൂകളുടെ മികവ് പ്രകടിപ്പിക്കാനുള്ള മികവുത്സവം നടന്നുവരുകയാണ്. സ്കിറ്റ്, നാടകം എന്നിവ പി.ടി.എയുടെ സഹായത്തോടെ സംഘടിപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം ആലപ്പുഴ: ഭിന്നശേഷിയുള്ളവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിൽ 2018-20 അധ്യയന വർഷത്തേക്ക് രണ്ടുവർഷം ദൈർഘ്യമുള്ള ബുക്ക് ബൈൻഡിങ്, ടെയ്ലറിങ് ആൻഡ് എംേബ്രായിഡറി എന്നീ കോഴ്സുകളിലേക്ക് 15നും 30നും ഇടയിൽ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥി സംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. അപേക്ഷ 16നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ ലഭിക്കണം. 16ന് 11നാണ് ഇൻറർവ്യൂ. ഫോൺ: 0471-2343618.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story