Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:33 AM GMT Updated On
date_range 14 April 2018 5:33 AM GMTസ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം: ഉത്തരവ് ഹൈകോടതി ശരിവെച്ചു
text_fieldsbookmark_border
കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജികൾ ഹൈകോടതി തള്ളി. ഇങ്ങനെ ഉത്തരവിറക്കാൻ എസ്.ടി.എക്ക് അധികാരമില്ലെന്ന് പറഞ്ഞ് തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധി പി.എൽ. ജോൺസൺ ഉൾപ്പെടെ നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അധികാരപരിധിക്കകത്ത് നിന്നുള്ള ഉത്തരവാണ് ആർ.ടി.എ പുറപ്പെടുവിച്ചതെന്നും ഇതിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയാണ് ഹരജികൾ തള്ളിയത്. സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി ജനുവരി നാലിനാണ് എസ്.ടി.എ ഉത്തരവിറക്കിയത്. സിറ്റി - ടൗൺ സർവിസ് ബസുകൾക്ക് ലൈം ഗ്രീൻ നിറവും ഒാർഡിനറി മൊഫ്യൂസൽ സർവിസ് ബസുകൾക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് സർവിസുകൾക്ക് മെറൂൺ നിറവുമാണ് നിർദേശിച്ചിരുന്നത്. ഫെബ്രുവരി ഒന്നു മുതൽ ഇതു നടപ്പാക്കുമെന്നും പാലിക്കാത്തവക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ബസ് ഉടമ പ്രതിനിധികൾ കോടതിയെ സമീപിച്ചത്. ഏകീകൃത നിറം നടപ്പാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
Next Story