Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ്​ താമസം: സിയാൽ...

ഹജ്ജ്​ താമസം: സിയാൽ അക്കാദമി പരിഗണിക്കുന്നു

text_fields
bookmark_border
നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് താമസിക്കുന്നതിനുൾപ്പെടെ സൗകര്യങ്ങൾ വിമാനത്താവളത്തോടു ചേർന്ന സിയാൽ അക്കാദമി കെട്ടിടത്തിൽ സജ്ജമാക്കാനാവുമോ എന്നു പരിശോധിക്കുന്നു. മുൻ വർഷങ്ങളിൽ വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഈ കേന്ദ്രം പ്രവർത്തനം തുടങ്ങിയതോടെ ഇവിടം ഹാജിമാർക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. സിയാൽ അക്കാദമി കെട്ടിടം ഉപയോഗിക്കാൻ കഴിഞ്ഞാൽ വിമാനഅറ്റകുറ്റപ്പണി കേന്ദ്രത്തോടു ചേർന്ന് സജ്ജമാക്കിയ അടുക്കള, ബാത്ത് റൂമുകൾ തുടങ്ങിയവയും ഹാജിമാർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. വിമാനത്താവളത്തിനുമുന്നിലെ കൺവെൻഷൻ സ​െൻറർ ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടുവെങ്കിലും ഹജ്ജ് സമയത്ത് ചില പരിപാടികൾക്കായി കൺവെൻഷൻ സ​െൻറർ വളരെ നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story