Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:06 AM GMT Updated On
date_range 14 April 2018 5:06 AM GMTകാമ്പയിൻ ചർച്ച സദസ്സ് നാളെ
text_fieldsbookmark_border
ആലപ്പുഴ: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്ക് ഒരുയാത്ര' സംസ്ഥാന കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചർച്ച സദസ്സ് ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിന് മൈത്രി ഭവനിലാണ് പരിപാടി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ഫാ. ജയിംസ് ആനാപറമ്പിൽ, ജി.കെ. എത്തനാട്ടുകര എന്നിവർ പെങ്കടുക്കും. പ്രതിഷേധിച്ചു ആലപ്പുഴ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ സി.പി.െഎ പ്രതിഷേധിച്ചു. ആലപ്പുഴയിൽ സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി. സത്യനേശൻ, ദീപ്തി അജയകുമാർ, മണ്ഡലം സെക്രട്ടറി വി.വി.എം. ഹരിഹരൻ, അസി. സെക്രട്ടറി ബി. നസീർ, ജില്ല കൗൺസിൽ അംഗങ്ങളായ ആർ. സുരേഷ്, പി.പി. ഗീത, പി.എസ്.എം. ഹുസൈൻ, ജി. പുഷ്പരാജൻ, വി.പി. ചിദംബരൻ, ആർ. അനിൽകുമാർ, എ.ഐ.ടി.യു.സി ജില്ല അസി. സെക്രട്ടറി പി.യു. അബ്ദുൽ കലാം എന്നിവർ നേതൃത്വം നൽകി.
Next Story