Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:17 AM GMT Updated On
date_range 13 April 2018 5:17 AM GMTനെല്ലെടുക്കാതെ മില്ലുടമകൾ; കർഷകർ ആശങ്കയിൽ
text_fieldsbookmark_border
പാഡി ഓഫിസറും മില്ലുടമകളും തമ്മിൽ ധാരണെയന്ന് കർഷകർ അമ്പലപ്പുഴ: വേനല്‍മഴ ആകാശത്ത് കറുത്തിരുണ്ട് കൂടുമ്പോള്‍ കര്‍ഷകരുടെ നെഞ്ചില്‍ ആധിയാണ്. കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയാറാകുന്നില്ല. പാഡി ഓഫിസറും മില്ലുടമകളും തമ്മിലുള്ള ധാരണയാണ് ഇടനിലക്കാര്‍ നെല്ലെടുക്കാൻ വൈകാൻ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം ഒറ്റവേലി, നാനേകാട് പാടശഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞപ്പോള്‍ മില്ലുടമകള്‍ എത്തി നെല്ല് പരിശോധിച്ച് അടുത്തദിവസം എത്താമെന്ന് പറഞ്ഞ് മടങ്ങിയതാണ്. എന്നാല്‍, ദിവസങ്ങളായിട്ടും നെല്ലെടുപ്പ് നടപടി ആരംഭിച്ചിട്ടില്ല. പാഡി ഓഫിസര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് മില്ലുകളുടെ ഇടനിലക്കാര്‍ നല്‍കുന്ന മറുപടി. നെല്ലിെൻറ ഇപ്പോഴത്തെ നിലവാരമനുസരിച്ച് തൂക്കത്തില്‍ കുറവ് വരുത്താനാകില്ല. അതാണ് നെല്ലെടുപ്പ് വൈകിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ്. മഴ പെയ്താല്‍ നെല്ലിെൻറ ഈര്‍പ്പം കണക്കാക്കി ഒരു ക്വിൻറല്‍ നെല്ലിേന്മല്‍ 10 മുതല്‍ 20 കിലോ വരെ തൂക്കത്തില്‍ കുറവുവരുത്തും. ഒറ്റവേലി പാടശേഖരത്തില്‍ 25 കര്‍ഷകര്‍ക്ക് 35 ഏക്കര്‍ നിലമുണ്ട്. 45 ഏക്കറുള്ള നാനേകാട് പാടശേഖരത്തില്‍ 28 കര്‍ഷകരാണ് കൃഷി ചെയ്തത്. രണ്ട് പാടശേഖരങ്ങളിലുമായി 80 ടണ്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ല വിളവും ഗുണമേന്മയുള്ള നെല്ലുമാണ് ഇത്തവണത്തേത്. ഒന്നും ഒന്നരയും ഏക്കര്‍ വീതം കൃഷിചെയ്യുന്നവര്‍ വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഒരേക്കര്‍ നിലം ഒരുക്കി വിതച്ച് വിളവെടുക്കാറായപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെ ചെലവുവന്നു. ഒരേക്കറില്‍നിന്ന് 25 മുതല്‍ 30 ക്വിൻറല്‍ നെല്ലുവരെ ഇത്തവണ ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. നെെല്ലടുപ്പ് വൈകിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. തെക്കേപൂന്തുരം പാടത്തെ നെല്ലെടുപ്പ് നിർത്തിെവച്ചു അമ്പലപ്പുഴ: മുന്നറിയിപ്പ് ഇല്ലാതെ മില്ലുകാര്‍ നെല്ലെടുപ്പ് നിര്‍ത്തിവെച്ചത് കര്‍ഷകരെ ആശങ്കയിലാക്കി. പുന്നപ്ര വടക്ക് പഞ്ചായത്ത് തെക്കേപൂന്തുരം പാടശേഖരത്തിലെ നെല്ലെടുപ്പാണ് മില്ലുടമകള്‍ വ്യാഴാഴ്ച പാതിവഴിയില്‍ ഉപേക്ഷിച്ചത്. 222 ഏക്കർ പാടശേഖരത്തിലെ നെല്ലെടുക്കാനുള്ള അനുമതി കാലടിയിലെ കെ ആൻഡ് ടി കമ്പനിക്കാണ് സിവിൽ സപ്ലൈസ് നല്‍കിയത്. കര്‍ഷകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മില്ലിെൻറ ഇടനിലക്കാരനെത്തി നെല്ലിെൻറ സാമ്പിൾ ശേഖരിച്ചുപോയി. നെല്ലിന് നിലവാരം കുറവാണെന്നും ക്വിൻറലിന് നാല് കിലോ കുറവ് വരുത്തുമെന്നുമാണ് കര്‍ഷകരോട് പറഞ്ഞത്. അത് കര്‍ഷകര്‍ അംഗീകരിക്കുകയും ചെയ്തു. പിന്നീട് മില്ലുടമ പാഡി മാര്‍ക്കറ്റിങ് ഒാഫിസറുമായി എത്തി വീണ്ടും നെല്ലിെൻറ ഗുണനിലവാരം പരിശോധിച്ചതിന് ശേഷം ആറ് കിലോ കിഴിവ് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനും കര്‍ഷകര്‍ തയാറായി. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ നെല്ലെടുപ്പ് ആരംഭിച്ചു. 100 ടണ്ണോളം നെല്ല് ശേഖരിച്ചു. ബാക്കി 250 ടണ്‍ നെല്ല് പാടശേഖരത്തില്‍ കെട്ടിക്കിടക്കുകയാണ്. നിലവാരക്കുറവുണ്ടെന്ന കാരണത്താലാണ് മില്ലുടമകള്‍ നെല്ലെടുപ്പ് നിര്‍ത്തിവെച്ചതെന്നാണ് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ നെല്ലെടുക്കാനായി മറ്റൊരു കമ്പനിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നെല്ല് ഉണക്കി നല്‍കുകയോ മില്ലുടമകളുമായി കര്‍ഷകര്‍ ധാരണയില്‍ എത്തുകയോ ചെയ്താല്‍ മാത്രേമ നെല്ലെടുപ്പ് തുടരാനാകൂ.
Next Story