Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗൺസിൽ യോഗം റോ​ റോ...

കൗൺസിൽ യോഗം റോ​ റോ സർവിസ്​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും; നടത്തിപ്പിന്​ പ്രത്യേക കമ്പനി, അതുവരെ ചുമതല കിൻകോ​ക്ക്​

text_fields
bookmark_border
കൊച്ചി: ഫോർട്ട്കൊച്ചി-വൈപ്പിൻ റൂട്ടിലെ റോ റോ സർവിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും അടുത്തദിവസം മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്താകും തീയതി തീരുമാനിക്കുക. റോ റോ സർവിസി​െൻറ നടത്തിപ്പിന് പ്രത്യേക കമ്പനി(എസ്.പി.വി) രൂപവത്കരിക്കും. അതുവരെയും കെ.എസ്.െഎ.എൻ.സി.യെ (കിൻകോ) നടത്തിപ്പ് ചുമതല ഏൽപിക്കാനും ബുധനാഴ്ച േചർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. എസ്.പി.വി രൂപവത്കരണം ഭരണപക്ഷം േബാധപൂർവം വൈകിപ്പിക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. നിരക്ക് വർധന നിർദേശത്തെയും പ്രതിപക്ഷം എതിർത്തു. മുമ്പ് ജങ്കാറിൽ ഇൗടാക്കിയിരുന്നതിൽനിന്ന് നേരിയ വ്യത്യാസം വലിയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ വരുത്തിയിട്ടുള്ളു. വർധിച്ച മുതൽമുടക്കും നടത്തിപ്പ് ചെലവും കണക്കിലെടുക്കുേമ്പാൾ എതിർപ്പിന് അടിസ്ഥാനവുമില്ലെന്നും നിരക്ക് വർധന അനിവാര്യമാണെന്നും ചർച്ചക്ക് മറുപടി പറഞ്ഞ മേയർ സൗമിനി ജെയിൻ ചൂണ്ടിക്കാട്ടി. എസ്.പി.വി രൂപവത്കരണം േവഗത്തിലാക്കാൻ സർവകക്ഷി സംഘം സർക്കാറുമായി ചർച്ച ചെയ്യും. 18 കോടിയോളം ചെലവിട്ടാണ് റോ റോ ജങ്കാറുകളും ഫോർട്ട് കൊച്ചിയിലും വൈപ്പിനിലും മൂറിങ് സംവിധാനത്തോടെയുള്ള ജെട്ടികളും നിർമിച്ചത്. കാലവർഷത്തിലും ജങ്കാർ അടുപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കുന്ന മൂറിങ് സംവിധാനം വൈപ്പിൻ ജെട്ടിയിൽ അശാസ്ത്രീയമായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ച പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു. ഇടതുവശത്തെ നിർമാണ പ്രവർത്തനം വലതുവശത്താണ് നടത്തിയതെന്നും ഇതിനാൽ ഒഴുക്കുള്ള സമയത്ത് ജങ്കാർ അടുപ്പിക്കാൻ കഴിയാതെവരുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണ ഒാട്ടം നടത്തി അപാകതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ നിർമാണ കരാറുകാർക്ക് പണം നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. കിൻകോ നടത്തിപ്പ് ഉപകരാറുകാരെ ഏൽപിക്കാൻ സാധ്യതയുണ്ടന്നും അതിനാൽ എല്ലാ കാര്യത്തിലും വ്യക്തത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.പി.വി രൂവത്കരണത്തിൽ ഭരണപക്ഷത്തിന് ആത്മാർഥതയില്ലെന്ന വിമർശനമാണ് ചർച്ചയിലുടനീളം പ്രതിപക്ഷം ഉയർത്തിയത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഡെപ്യൂട്ടി മേയർക്കാണ് ഇതു സംബന്ധിച്ച് ചുമതല നൽകിയത്. എന്നാൽ, സർക്കാർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നതിലടക്കം അനാവശ്യമായ കാലതാമസം ഉണ്ടായതായി എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ, കൗൺസിലർമാരായ ബെന്നി, സി.കെ. പീറ്റർ എന്നിവരും കുറ്റപ്പെടുത്തി. എസ്.പി.വിയുടെ ഘടനയുടെ കാര്യത്തിലടക്കം വ്യക്തമായ തീരുമാനം എടുത്തിട്ടു വേണം സർക്കാറിനെ സമീപിക്കേണ്ടിയിരുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായ പൂർണിമ നാരായണനും ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണങ്ങളെല്ലാം മേയർ സൗമിനി ജയിനും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദും തള്ളി. ഭരണപക്ഷത്തുനിന്ന് തമ്പി സുബ്രഹ്മണ്യം, കെ.കെ. കുഞ്ഞച്ചൻ, അരിസ്റ്റോട്ടിൽ തുടങ്ങിയവരും ചർച്ചയിൽ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story