Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിജിറ്റൽ ഓൺലൈൻ...

ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളുടെ ഏകോപനം; ശിൽപശാല നാളെ

text_fields
bookmark_border
ആലപ്പുഴ: ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുന്നതിന് നടപടി തുടങ്ങി. ഒറ്റപ്പെട്ട ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങളെ ജില്ലതലത്തിൽ ഏകോപിപ്പിക്കാനുള്ള നടപടിയാണ് ആരംഭിച്ചത്. ജില്ല ഭരണകൂടത്തി​െൻറയും നാഷനൽ ഇൻഫർമാറ്റിക് സ​െൻററി​െൻറയും ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെയും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലെ വികാസ്പീഡിയ ഓൺലൈൻ പോർട്ടലി​െൻറയും നേതൃത്വത്തിൽ അക്ഷയ, ലീഡ് ബാങ്ക്, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഡിജിറ്റൽ യജ്ഞത്തി​െൻറ ഭാഗമായാണ് സമ്പൂർണ ഡിജിറ്റൈസേഷനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതി​െൻറ ഭാഗമായി ഒരുവർഷം നൂറോളം ഡിജിറ്റൽ വളൻറിയർമാർക്ക് സാക്ഷരത മിഷ​െൻറയും ജില്ല പഞ്ചായത്തി​െൻറയും സഹകരണത്തോടെ ഏകദിന പരിശീലനം നൽകിയിരുന്നു. ഡിജിറ്റൽ ഏകോപനം നടത്തുന്ന നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ആദ്യപടിയായി ബുധനാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാസ്റ്റർ ട്രെയിനർമാർക്കും ഡിജിറ്റൽ വളൻറിയർമാർക്കുമുള്ള ശിൽപശാല നടക്കും. ഡിജിറ്റൽ സന്നദ്ധ പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് നടന്നുവരുകയാെണന്ന് ജില്ല ഇൻഫർമാറ്റിക് ഓഫിസർ പി. പാർവതി ദേവി, ഇ-ഗവേണൻസ് സൊസൈറ്റി േപ്രാജക്ട് മാനേജർ ബെറിൽ, വികാസ്പീഡിയ സ്റ്റേറ്റ് കോഒാഡിനേറ്റർ സി.വി. ഷിബു എന്നിവർ പറഞ്ഞു. ഡിജിറ്റൽ പ്രവർത്തനങ്ങളുടെ ഏകോപനത്തി​െൻറ ഭാഗമായി നടക്കുന്ന ഏകദിന ശിൽപശാല രാവിലെ 10ന് കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. ജില്ല ഇൻഫർമാറ്റിക് ഓഫിസർ മുഖ്യപ്രഭാഷണം നടത്തും. ജില്ല ഇ-ഗവേണൻസ് സൊസൈറ്റി േപ്രാജക്ട് മാനേജർ, ജില്ല പ്ലാനിങ് ഓഫിസർ, അക്ഷയ ജില്ല കോഒാഡിനേറ്റർ തുടങ്ങിയവർ പങ്കെടുക്കും. താൽപര്യമുള്ളവർ 9656347995 നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഹർത്താൽ വിജയം; എം.പി അഭിനന്ദിച്ചു ആലപ്പുഴ: വിവിധ പട്ടികജാതി-വർഗ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയമാക്കിയ ജനങ്ങളെ കൊടിക്കുന്നിൽ സുരേഷ് എം.പി അഭിനന്ദിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉയർത്തെഴുന്നേൽപാണ് ഹർത്താലി​െൻറ വിജയം. ഹർത്താൽ അട്ടിമറിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story