Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജപ്​തി ഭീഷണി;...

ജപ്​തി ഭീഷണി; മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു

text_fields
bookmark_border
corrected file അമ്പലപ്പുഴ: ജപ്തി ഭീഷണിയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളി വീട്ടില്‍ തൂങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടുവിലെ മഠത്തിപ്പറമ്പില്‍ കുഞ്ഞുമോനാണ് (ശ്രീകാന്ത് -57) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞുമോനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2016ല്‍ സഹകരണബാങ്ക് അമ്പലപ്പുഴ ശാഖയില്‍നിന്ന് കുഞ്ഞുമോൻ രണ്ടുലക്ഷം രൂപ വീട് നിര്‍മാണത്തിന് വായ്പ എടുത്തിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഞ്ഞുമോൻ ചികിത്സയിലായി. വീട്ടുകാര്യങ്ങളും കുഞ്ഞുമോ​െൻറ ചികിത്സച്ചെലവും നടന്നിരുന്നത് മത്സ്യത്തൊഴിലാളിയായ സേഹാദര​െൻറ മക​െൻറ വരുമാനത്തിലായിരുന്നു. ഇതിനിടെ വായ്പ തിരിച്ചടവില്‍ വീഴ്ചവന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞുമോൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സതി. മക്കള്‍: ശ്രുതി, സ്വാതി, അജിമോന്‍. മരുമകന്‍: അനീഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story