Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:11 AM IST Updated On
date_range 7 April 2018 11:11 AM ISTഅരലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
മാവേലിക്കര: അരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരം തഴക്കര പൈനുംമൂടിന് സമീപമുള്ള വാടകവീട്ടിൽനിന്നും മാവേലിക്കര പൊലീസ് പിടികൂടി. 1300 പാക്കറ്റുകൾ ഇവിടെനിന്നും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 3.30ഒാടെ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ-കോളജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് പുകയില ഉൽപന്നങ്ങളുമായി വന്ന പ്രായിക്കര സ്വദേശി താജു (25) മാവേലിക്കര എസ്.ഐ ശ്രീജിത്തിെൻറ പിടിയിലായി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് പൈനുംമൂട്ടിലെ വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ കൊപ്പാറ ബിജുവിേൻറതാണ് വാടക വീട്. ഇയാൾ കഞ്ചാവ് കേസിൽ ജയിലിലാണ്. ഇയാളുടെ ഭാര്യയും മറ്റും താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചാണ് പുകയില ഉൽപന്നങ്ങൾ സംഭരിക്കുന്നതെന്ന് െപാലീസ് പറഞ്ഞു. ഇവിടെനിന്നും തിരുവൻവണ്ടൂർ സ്വദേശി വിഷ്ണുവിനെയും (21) പിടികൂടി. മാവേലിക്കര സി.ഐ പി. ശ്രീകുമാറിെൻറ നിർദേശ പ്രകാരം എസ്.ഐ സി. ശ്രീജിത്ത്, സി.പി.ഒ ഷൈൻ, ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേബിളുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി കായംകുളം: ട്രാൻസ്ഫോർമറിൽ നിന്നുള്ള കേബിളുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൈദ്യുതി ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രിയിൽ നഗരമധ്യത്തിൽ ആര്യാസ് ജങ്ഷനിലുള്ള ട്രാൻസ്ഫോർമറിലെ കേബിളുകളാണ് കത്തിയത്. തീ ആളിപ്പടർന്നതോടെ സമീപമുള്ളവർ ഒാടി മാറി. വൈദ്യുതി ജീവനക്കാർ എത്തി ട്രാൻസ്ഫോർമറിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം തീ കെടുത്തുകയായിരുന്നു. ട്രാൻസ്ഫോർമറിെൻറ ചുവട്ടിൽ സിഗരറ്റ് കുറ്റിയിട്ടതാണ് തീകത്താൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story