Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTജൈവ കാര്‍ഷിക മേള 10 മുതല്‍
text_fieldsbookmark_border
കാക്കനാട്: ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ട് 13ാമത് 13 വരെ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. രാസവസ്തുക്കളില്ലാത്ത കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റും രാജഗിരി ഔട്ട് റീച്ച്, തേവര എസ.്എച്ച് കോളജ്, സെൻറ് തെരേസാസ് കോളജ്, കേന്ദ്ര-സംസ്ഥാന കാര്‍ഷിക വികസന ഏജന്‍സികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നാലുദിവസത്തെ 'ജൈവ കാര്‍ഷികോത്സവം-2018' സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍, വിത്തിനങ്ങള്‍, കിഴങ്ങിനങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, കുടുംബ കൃഷി ഉല്‍പന്നങ്ങള്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുധാന്യങ്ങള്‍, പരിസ്ഥിതി ശാഖ വിജ്ഞാന ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ച് ദിവസവും വൈകീട്ട് കലാ-സംസ്‌കാരിക പരിപാടികൾ അരങ്ങേറും. കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ജൈവ കാര്‍ഷിക പരിശീലനം, ചര്‍ച്ച ക്ലാസുകള്‍ എന്നിവയും നടക്കും. കുട്ടികളുടെ പോസ്റ്റര്‍ രചന മത്സരവും നാടന്‍ മാമ്പഴങ്ങളുടെ ശേഖരണ-പ്രദര്‍ശന മത്സരവും 10ന് നടക്കും. മേള 10ന് രാവിലെ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. എം.പി. സുകുമാരന്‍ നായര്‍, ഫാ. പ്രശാന്ത് (ചെയര്‍.), എം.എം. അബ്ബാസ്, എം.എസ്. നാസര്‍ (ജന. കണ്‍.) തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപവത്കരിച്ചു. പ്രവേശനം സൗജന്യം. ഫോണ്‍: 94471 55564, 94479 00393.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story