Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:05 AM IST Updated On
date_range 7 April 2018 11:05 AM ISTശകുന്തളയുടെ കൊലപാതകം: ശാസ്ത്രീയ പരിശോധനക്കുള്ള അപേക്ഷ കോടതി തള്ളി
text_fieldsbookmark_border
കൊച്ചി: ഉദയംപേരൂർ സ്വദേശിനി ശകുന്തള കൊല്ലപ്പെട്ട സംഭവത്തിൽ മകളെ നുണ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ കോടതി തള്ളി. പരിശോധനക്ക് സന്നദ്ധമല്ലെന്ന് ശകുന്തളയുടെ മകൾ അശ്വതി അറിയിച്ച സാഹചര്യത്തിലാണ് പൊലീസിെൻറ ആവശ്യം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) നിരാകരിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹാജരായ അശ്വതി പരിശോധനകൾക്ക് വിസമ്മതം അറിയിച്ചത്. അശ്വതിയുടെ കാമുകനായിരുന്ന സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അശ്വതിക്ക് കേസിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് ശാസ്ത്രീയ പരിശോധനക്ക് ശ്രമം നടത്തിയത്. 2016 സെപ്റ്റംബർ19നും 24നും ഇടയിൽ കൊല നടത്തിയെന്നാണ് പൊലീസിെൻറ സ്ഥിരീകരണം. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിെൻറ പിറ്റേന്ന് സജിത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story