Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:05 AM IST Updated On
date_range 7 April 2018 11:05 AM ISTകപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു- ^ജസ്റ്റിസ് രാമചന്ദ്രന്‍
text_fieldsbookmark_border
കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു- -ജസ്റ്റിസ് രാമചന്ദ്രന്‍ കൊച്ചി: കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് എം. രാമചന്ദ്രന്‍. ഹിന്ദു ഐക്യവേദി 15-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. ന്യൂനപക്ഷത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശവും ഭൂരിപക്ഷമായ ഹിന്ദുസമാജത്തിന് ലഭിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ പ്രാവീണ്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി സമൂഹ മാധ്യമങ്ങളിലൂടെ വീക്ഷണങ്ങളും ചിന്തകളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു വിഷയാവതരണം നടത്തി. ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടന സെക്രട്ടറി ജഗദീഷ് കാരന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, കെ.എന്‍. രവീന്ദ്രനാഥ്, വി. സുശികുമാര്‍, പി.വി. മുരളീധരന്‍, ഇ.എസ്. ബിജു എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച സമ്പൂർണ സംസ്ഥാന സമിതി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story