Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്​മപുരത്തെ പ്ലാൻറ്...

ബ്രഹ്​മപുരത്തെ പ്ലാൻറ് നോക്കുകുത്തി; ശൗചാലയ മാലിന്യം കട​മ്പ്രയാറിലേക്ക്​

text_fields
bookmark_border
പള്ളിക്കര: ബ്രഹ്മപുരത്ത് ആധുനികരീതിയിൽ നിർമിച്ച മാലിന്യ പ്ലാൻറ് നോക്കുകുത്തിയാക്കി ശൗചാലയ മാലിന്യങ്ങൾ കടമ്പ്രയാറിലേക്ക് തള്ളുന്നു. രാത്രിയാണ് ജില്ലയിലെ ഒട്ടുമിക്ക വാഹനങ്ങളും ശൗചാലയ മാലിന്യങ്ങളും കടമ്പ്രയാറിലേക്ക് ഒഴുക്കുന്നത്. രാസമാലിന്യങ്ങളും ഒഴുക്കുന്നതായി പരാതിയുണ്ട്. സ്വകാര്യകമ്പനികളിൽനിന്നുള്ള രാസമാലിന്യങ്ങളാണ് ശൗചാലയ മാലിന്യത്തോടൊപ്പം തട്ടുന്നത്. ശൗചാലയ മാലിന്യത്തി​െൻറ മറവിലാണ് രാസമാലിന്യവും തള്ളുന്നത്. ബ്രഹ്മപുരത്ത് ആളൊഴിഞ്ഞ ഇടങ്ങളിൽ ഇപ്പോഴും ശൗചാലയ മാലിന്യം തള്ളുന്നത് പതിവാണ്. ഇത് തടയാൻ ബ്രഹ്മപുരത്ത് കാവൽക്കാരനെ നിയോഗിക്കുമെന്ന് കൊച്ചി നഗരസഭ പ്രഖ്യാപനം നടത്തിയെങ്കിലും പാഴ്വാക്കായി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യങ്ങൾ ഈ ഭാഗത്ത് തള്ളുന്നത് സ്ഥിരം സംഭവമാണ്. ശ്മശാനത്തിനുസമീപം വാഹനങ്ങൾ നിർത്തിയാണ് പൈപ്പ് വഴി രാസമാലിന്യവും ശൗചാലയ മാലിന്യവും കടമ്പ്രയാറിലേക്ക് ഒഴുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story